തന്നെ ആരെങ്കിലും ഒന്ന് ട്രോളിയാൽ ഏറ്റവും അധികം അതാസ്വദിക്കുന്ന താരം ആരെന്നു ചോദിച്ചാൽ, മലയാള സിനിമയിൽ ഒരൊറ്റ പേരെ ഉള്ളൂ. അജു വർഗീസ്. ആരോഗ്യകരമായ ട്രോൾ ആസ്വാദനത്തിന് സ്വയം മാതൃക സൃഷ്ടിക്കുകയാണ് മലയാളികളുടെ ഈ പ്രിയ യുവ താരം. താരത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ ഏറ്റവും അടുത്ത് പ്രത്യക്ഷപ്പെട്ട ട്രോളാണ് ഇപ്പൊ വിഷയം.
മോഹൻലാൽ ചിത്രം മിഥുനത്തിലെ ഒരു രംഗമാണിത്. മോഹൻലാലും, ശ്രീനിവാസനും തമ്മിൽ സംസാരിക്കുന്ന നേരത്തു താൻ ഒന്നും കേട്ടില്ലെന്നു മട്ടിൽ തൊടാടുത്തു തന്നെ തെങ്ങും ചാരി നിൽക്കുന്ന ഇന്നസെൻറ്. ഇതിൽ ലാലിന്റെയും ശ്രീനിവാസന്റെയും ചിത്രത്തിന് മുകളിൽ വിനീത് ശ്രീനിവാസന്റെയും, നിവിൻ പോളിയുടെയും പേര്. ഇന്നസെന്റിനു പകരം അജുവും. ഇരുവരും പുതിയ സിനിമ ചർച്ച ചെയ്യുന്നതാണ് സന്ദർഭം. ഒരുപിടി നല്ല ചിത്രങ്ങളിൽ നിവിനും, അജുവും, വിനീതും ഒന്നിച്ചതോർത്താൽ ബാക്കി കാര്യം ഊഹിക്കാവുന്നതേയുള്ളൂ.
ഇതിനു മുൻപും തൻ്റെ പേരിൽ ഇറങ്ങിയ ട്രോളുകൾ പോസ്റ്റ് ചെയ്ത് അതിലെ നർമ്മം ആസ്വദിച്ചയാളാണ് അജു. വരാനിരിക്കുന്ന നിവിൻ ചിത്രം ലവ്, ആക്ഷൻ, ഡ്രാമയിലും അജുവുണ്ട്. ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമാണിത്. ജാക്ക് ആൻഡ് ജിൽ, മധുര രാജ തുടങ്ങിയ ചിത്രങ്ങളും അജുവിന്റേതായി ഈ വർഷം തിയേറ്ററുകളിലെത്തും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.