• HOME
  • »
  • NEWS
  • »
  • film
  • »
  • അജു വർഗീസിന്റെ കമല ചിത്രീകരണം ആരംഭിച്ചു

അജു വർഗീസിന്റെ കമല ചിത്രീകരണം ആരംഭിച്ചു

Aju Varghese movie Kamala starts rolling | അജു വര്‍ഗ്ഗീസ്, അനൂപ് മേനോന്‍, പുതുമുഖം റുഹാനി ശര്‍മ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്

  • Share this:
    അജു വര്‍ഗ്ഗീസ്, അനൂപ് മേനോന്‍, പുതുമുഖം റുഹാനി ശര്‍മ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കമല'യുടെ ചിത്രീകരണം ആരംഭിച്ചു.

    ചാലക്കുടി കമ്പനിപ്പടിയിലെ ആനവീട്ടില്‍ ആരംഭിച്ച കമല യുടെ സ്വിച്ചോണ്‍ രഞ്ജിത്ത് ശങ്കര്‍ നിര്‍വ്വഹിച്ചപ്പോള്‍ അഞ്ജു വര്‍ഗ്ഗീസ് ആദ്യ ക്ലാപ്പടിച്ചു.

    ഡ്രീംസ് എന്‍ ബിയോണ്ട്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബിജു സോപാനം, സുനില്‍ സുഖദ, ഗോകുലന്‍, മൊട്ട രാജേന്ദ്രന്‍, സജിന്‍ ചെറുകയില്‍, അഞ്ജന അപ്പുക്കുട്ടന്‍, ശ്രുതി ജോണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

    ആനന്ദ് മധുസൂദനന്‍ ഗാന രചനയും സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷഹനാദ് ജലാല്‍ നിര്‍വ്വഹിക്കുന്നു.

    പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂങ്കുന്നം, കല: മനു ജഗദ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, സ്റ്റില്‍സ്: നവിന്‍ മുരളി, പരസ്യക്കല: ഏന്റെണി സ്റ്റീഫന്‍, എഡിറ്റര്‍: ആദില്‍ എന്‍. അഷറഫ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഫിലിപ്പ് ഫ്രാന്‍സിസ്സ്, അസോസിയേറ്റ് ഡയറക്ടര്‍: ബിനില്‍ ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍: അനൂപ് മോഹന്‍ എസ്സ്, സുധീഷ് ഭരതന്‍, സച്ചിന്‍ നെല്ലൂര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: വിജീഷ് രവി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സജീവ് ചന്തിരൂര്‍, വാര്‍ത്ത പ്രചരണം: എ.എസ്. ദിനേശ്.

    First published: