സണ്ണി ലിയോണിയുടെ മലയാള സിനിമയിലേക്കുള്ള ആ വരവ് പ്രേക്ഷക ലക്ഷങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചത് തന്നെ അജു വർഗീസാണ്. മമ്മൂട്ടിക്കൊപ്പം സിംഹാസനം പോലുള്ള ഇരിപ്പിടത്തിൽ സണ്ണിയും കൂടെ ഇരിക്കുന്ന ചിത്രമാണ് പ്രേക്ഷകരിൽ മധുര രാജ കാണാനുള്ള ആകാംഷ ഉണർത്തിയ ഒരു പ്രധാന കാരണം തന്നെ. എന്നാലിപ്പോൾ റിലീസ് അടുത്തു വരുന്തോറും അജുവിന്റെ ആകാംഷ കൂടുകയാണ്. മധുര രാജ ട്രൈലെറിൽ കണ്ട സണ്ണിയുടെ നൃത്ത രംഗത്തിന്റെ ചിത്രം പങ്ക് വച്ചാണ് അജു ഇൻസ്റ്റാഗ്രാമിൽ ഏറ്റവും പുതിയ പോസ്റ്റ് ഇട്ടിരിക്കുന്നത്. 'ഞങ്ങൾ കാത്തിരിക്കുന്നു ചേച്ചി' എന്ന് അടിക്കുറിപ്പും. റിപ്ലൈ കമന്റ് കൊടുത്തവരുടെ കൂട്ടത്തിൽ ഇന്ദ്രജിത് സുകുമാരനും, അനുശ്രീയും, സുജിത് വാസുദേവും ഉണ്ട്.
മലയാളത്തിൽ ഏറ്റവും കൂടുതൽ കളകഷൻ നേടിയ ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് മധുരരാജ. തിരക്കഥ ഉദയകൃഷ്ണ. പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കുന്നു. നെൽസൺ ഐപാണ് നിർമാണം. പീറ്റർ ഹെയ്‌നാണ് ആക്ഷൻ കൊറിയോഗ്രാഫി. സംഗീതം ഗോപി സുന്ദർ.
നരേൻ, നെടുമുടി വേണു, ജഗപതി ബാബു, ജയ്, സലിം കുമാർ, അനുശ്രീ, അജു വർഗീസ്, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, സിദ്ധിഖ് എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി ഇറങ്ങുന്ന മധുര രാജ ഏപ്രിൽ 12ന് വിഷു റിലീസായി തിയേറ്ററുകളിലെത്തും. 2019 ലെ ആദ്യ മമ്മൂട്ടി ചിത്രമാണ് മധുര രാജ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.