അജു വർഗീസിന്റെ ആദ്യത്തെയും അവസാനത്തെയും ശയനപ്രദക്ഷിണ ശ്രമം; ക്ളൈമാക്സ് മാറും മുൻപേ ആളിടപെട്ടു

Aju Varghese posts video from his first and final attempt in doing Shayana Pradakshinam | സിനിമയ്ക്കു വേണ്ടിയുള്ള അജുവിന്റെ ശയനപ്രദക്ഷണത്തിനിടെ മുണ്ട് പണിപറ്റിച്ചപ്പോൾ

News18 Malayalam | news18-malayalam
Updated: August 1, 2020, 3:22 PM IST
അജു വർഗീസിന്റെ ആദ്യത്തെയും അവസാനത്തെയും ശയനപ്രദക്ഷിണ ശ്രമം; ക്ളൈമാക്സ് മാറും മുൻപേ ആളിടപെട്ടു
അജു വർഗീസിന്റെ ശയനപ്രദക്ഷിണം
  • Share this:
'ആദ്യരാത്രി' സിനിമയിലെ നാട്ടിലെ പ്രമാണിയായ കുഞ്ഞുമോൻ പുത്തൻപുരയ്ക്കലിനെ അവതരിപ്പിച്ചത് അജു വർഗീസാണ്. മുല്ലക്കര ഗ്രാമത്തിൽ ഹൗസ് ബോട്ടുകൾ കൊണ്ട് ബിസിനസ് കെട്ടിപ്പടുത്ത നിഷ്കളങ്കനായ ഗ്രാമീണന്റെ വേഷം അജു ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു.

ആ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു കാര്യവുമായാണ് അജു ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുന്നത്. സിനിമക്കിടെ ഒരു ശയന പ്രദക്ഷിണത്തിന് 'ആക്ഷൻ' പറയുന്നതും അജു പ്രദക്ഷിണം ആരംഭിക്കുന്നു. എന്നാൽ അധികം തിരിയുന്നതിനും മുൻപേ ഒരു ട്വിസ്റ്റ് കടന്നു വരുന്നു.





പെട്ടെന്ന്, അപ്രതീക്ഷിതമായാണ് ഉടുത്ത മുണ്ടിന് സ്ഥാനചലനം ഉണ്ടാവുന്നത്. കൂടെയുള്ള ആൾ സമയോചിതമായി ഇടപെട്ടത് കൊണ്ട് ആ രംഗത്തിന്റെ ക്ലൈമാക്സ് മാറാതെ കാക്കാൻ പറ്റി.

ബിജു മേനോനും അജു വർഗീസും തുല്യ പ്രാധാന്യത്തോടെ നായകവേഷം ചെയ്ത ചിത്രമാണ് ആദ്യരാത്രി. ജിബു ജേക്കബ് സംവിധാനം ചെയ്ത സിനിമയിൽ അനശ്വര രാജനായിരുന്നു നായിക.
First published: August 1, 2020, 3:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading