ഈ ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം അജു വർഗീസിനെന്തു സംഭവിച്ചു?

Aju Varghese shares a hilarious troll post about him | ഹെലൻ ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ കോളറിൽ കുത്തിപ്പിടിച്ച രംഗം അജു പോസ്റ്റ് ചെയ്തിരുന്നു

News18 Malayalam | news18-malayalam
Updated: November 19, 2019, 11:36 AM IST
ഈ ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം അജു വർഗീസിനെന്തു സംഭവിച്ചു?
ഹെലനിലെ രംഗം
  • Share this:
അജു വർഗീസിന്റെ സോഷ്യൽ മീഡിയ പേജുകൾ കയറിയാൽ, തന്റെ പേരിൽ ഇറങ്ങുന്ന ട്രോളുകൾ ഇത്രയും സ്നേഹത്തോടെ സ്വീകരിക്കുന്ന മറ്റൊരു മലയാള സിനിമ നടൻ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അജുവിനെ അധികരിച്ചിറങ്ങുന്ന രസകരമായ ട്രോൾ ഷെയർ ചെയ്ത് ട്രോളന്മാരെ പ്രോത്സാഹിപ്പിക്കാൻ താരം മടിക്കാറില്ല.

ഇക്കഴിഞ്ഞ ദിവസം ഹെലൻ ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ കോളറിൽ കുത്തിപ്പിടിച്ച രംഗം 'നിനക്കറിയണം അല്ലേടാ ആരാ അജു വർഗീസ് എന്ന്?' ക്യാപ്‌ഷനും ചേർത്ത് അജു ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ അതിനു വന്ന പ്രതികരണം ട്രോൾ രൂപത്തിൽ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ അജു പങ്കുവയ്ക്കുന്നു.

ഹെലൻ നിർമ്മിച്ചത് നടൻ വിനീത് ശ്രീനിവാസനാണ്. തന്റേതായ ഏതൊരു ചിത്രത്തിലെയും പോലെ സസ്പെൻസ് നിലനിർത്തിക്കൊണ്ടൊരു അതിഥി വേഷം ഈ സിനിമയിലും വിനീത് ബാക്കി വച്ചിരുന്നു. വിനീതിന്റെ കുറ്റവാളി കഥാപാത്രത്തിന്റെ തക്ക സമയത്തെ ഇടപെടൽ ആണ് ഹെലൻ ചിത്രത്തിന്റെ പ്രധാന വഴിത്തിരിവായതും. ആ രംഗമാണ് അജു ആദ്യം പോസ്റ്റ് ചെയ്തത്.

എന്നാൽ ട്രോൾ പോസ്റ്റിൽ കാലുപിടിക്കുന്ന രംഗത്തിൽ 'അടുത്ത സിനിമയിൽ നിന്ന് എന്നെ ഒഴിവാക്കരുത്, പ്ളീസ്' എന്നാണു അജുവിനെ ട്രോളിയിരിക്കുന്നത്. 'ലേശം കൗതുകം കൂടുതലാ...' എന്ന ക്യാപ്ഷ്യനോടെയാണ് അജു ഈ ട്രോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 19, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading