നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'എന്റെ സ്വപ്നങ്ങൾക്ക് ഇടംകോലിടുന്ന സാധനം'; എന്നാലും ചേച്ചിയെപ്പറ്റി ഇങ്ങനെ പറയാമോ അജു?

  'എന്റെ സ്വപ്നങ്ങൾക്ക് ഇടംകോലിടുന്ന സാധനം'; എന്നാലും ചേച്ചിയെപ്പറ്റി ഇങ്ങനെ പറയാമോ അജു?

  Aju Varghese shares a new click from his next Sajan bakery Since 1962 | 'ബെറ്റിസി, എന്റെ ചേച്ചി.കണ്ടാൽ അനിയത്തി ആയി തോന്നാമെങ്കിലും എന്റെ ജീവിതത്തിലെ ഭാരം, എന്റെ സ്വപ്നങ്ങൾക്ക് ഇടംകോലിടുന്ന സാധനം' എന്നൊക്കെയാണ് 'ചേച്ചി'ക്ക് ലഭിക്കുന്ന വിശേഷണം

  അജു വർഗീസ് സാജൻ ബേക്കറി സിൻസ് 1962വിൽ

  അജു വർഗീസ് സാജൻ ബേക്കറി സിൻസ് 1962വിൽ

  • Share this:
   'ഇത് ബെറ്റിസി എന്റെ ചേച്ചി.. കണ്ടാൽ അനിയത്തി ആയി തോന്നാമെങ്കിലും... എന്റെ ജീവിതത്തിലെ ഭാരം.... എന്റെ സ്വപ്നങ്ങൾക്ക് ഇടംകോലിടുന്ന സാധനം..... എന്ന് പാവം ബോബിൻ'. ചേച്ചിയെ പറ്റിയുള്ള അജു വർഗീസിന്റെ ലേറ്റസ്റ്റ് പോസ്ടാണിത്. ചേച്ചിക്കൊപ്പം റോഡിൽ ഓടുന്ന ചിത്രത്തിനൊപ്പമാണ് അജു ഇത് പോസ്റ്റ് ചെയ്യുന്നത്. ഇതാണ് അജുവും ചേച്ചിയുമുള്ള ആ പോസ്റ്റ്. ചേച്ചിയെപ്പറ്റി ഇങ്ങനെ പറയാമോ എന്ന് ആലോചിക്കുമ്പോൾ ഈ പോസ്റ്റിലെ ഫോട്ടോയിൽ ഒന്ന് നോക്കണം.

   പുതിയ ചിത്രം 'സാജൻ ബേക്കറി സിൻസ് 1962 'വിൽ അജു വർഗീസും ലെനയുമാണ് ചേച്ചിയും അനിയനുമായെത്തുന്നത്.

   നിലവിൽ തിയേറ്ററുകളിൽ ഓടുന്ന 'കമല' എന്ന ചിത്രത്തിന് ശേഷം അജു വർഗീസ് നായകനായി അഭിനയിക്കുന്ന 'സാജൻ ബേക്കറി സിൻസ് 1962 ' റാന്നിയിൽ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം രഞ്ജിത മേനോന്‍ നായികയാവുന്നു. ഗണേഷ് കുമാർ, ജാഫര്‍ ഇടുക്കി, ലെന, ഗ്രേസ് ആന്റണി എന്നി താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
   അജു വർഗിസ്, അരുൺ ചന്തു എന്നിവര്‍ ചേർന്നാണ് തിരക്കഥ,സംഭാഷണമെഴുതുന്നത്. ഗുരുപ്രസാദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം: പ്രശാന്ത് പിള്ള, എഡിറ്റര്‍: അരവിന്ദ് മന്മദന്‍. ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും അഭിനയിച്ച സായാഹ്ന വാർത്തകൾ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അരുൺ ചന്തു.

   ലൗ ആക് ഷൻ ഡ്രാമയ്ക്കു ശേഷം ഫൻറ്റാസ്റ്റിക് ഫിലിംസിന്റെയും എം സ്റ്റാർ ലിറ്റിൽ കമ്യൂണിക്കേഷന്റെയും ബാനറിൽ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് 'സാജൻ ബേക്കറി സിൻസ് 1962 ' നിർമ്മിക്കുന്നത്. കോ പ്രൊഡ്യുസര്‍-അനീഷ് മേനോന്‍.
   Published by:meera
   First published:
   )}