നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'ബഹുമാനവും സ്നേഹവും ആരാധനയും'; ബിജു മേനോനൊപ്പം അജു വർഗീസ്

    'ബഹുമാനവും സ്നേഹവും ആരാധനയും'; ബിജു മേനോനൊപ്പം അജു വർഗീസ്

    Aju Varghese shows his respect and love for Biju Menon in an Instagram post | ബിജുവിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ച് അജു വർഗീസ് ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കു വച്ചിരിക്കയാണ്

    അജു വർഗീസും ബിജു മേനോനും

    അജു വർഗീസും ബിജു മേനോനും

    • Share this:
      തൃശ്ശൂരിൽ ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടൻ ബിജു മേനോന് നേരെ തിരിഞ്ഞ രൂക്ഷമായ സൈബർ ആക്രമണം ഇനിയും അവസാനിച്ചിട്ടില്ല. എന്നാലിപ്പോൾ ബിജുവിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ച് അജു വർഗീസ് ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കു വച്ചിരിക്കയാണ്. "ഒരു വ്യകതി എന്നനിലയിലും നടൻ എന്ന നിലയിലും ബഹുമാനവും സ്നേഹവും ആരാധനയും എന്നും ഇപ്പോഴും!" അജുവിന്റെ കുറിപ്പ്.

      തൃശ്ശൂരിൽ നടന്ന 'സുരേഷ് ഗോപിയോടൊപ്പം' എന്ന പരിപാടിയിലാണ് ബിജു മേനോന്റെ പരാമർശം ഉയർന്നത്. സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെട്ടാൽ തൃശ്ശൂരിന്റെ ഭാഗ്യം എന്നായിരുന്നു ബിജു മേനോന്റെ വാക്കുകൾ. സുരേഷ് ഗോപിയെ പോലൊരു മനുഷ്യ സ്‌നേഹിയെ വേറെ കണ്ടിട്ടില്ല. തൃശൂരിന്റെ ജനപ്രതിനിധിയായാല്‍ എന്ത് കാര്യത്തിനും അദ്ദേഹം ഒപ്പമുണ്ടാകും എന്നും ബിജു മേനോന്‍ പറഞ്ഞിരുന്നു.




      എന്നാൽ ഇതിനെ പാർട്ടിയുമായി കൂട്ടിച്ചേർത്താണ് സൈബർ ആക്രമണങ്ങളിലേറെയും. ബിജു മേനോന്റെ ഫേസ്ബുക് പോസ്റ്റുകളുടെ കീഴിൽ കമന്റുമായി പ്രതിഷേധക്കാർ എത്തിയിട്ടുണ്ട്. എന്നാൽ വ്യത്യസ്ത രാഷ്രീയ, പാർട്ടി ചായ്‌വുള്ള മറ്റു താരങ്ങൾ കൂടി മലയാള സിനിമയിൽ ഉണ്ടെന്നതിനാൽ ബിജു മേനോന് നേരെ മാത്രം എന്തിനീ ആക്രമണം എന്ന് ചോദിക്കുന്നവരും കുറവല്ല. ബിജു മേനോനെ പിന്തുണച്ചുള്ള കമന്റുകളും ഉണ്ട്.

      കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിൽ നടൻ മോഹൻലാലും സൈബർ ആക്രമണത്തിനിരയായിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം മോഹൻലാൽ എഴുതിയ ബ്ലോഗ് പോസ്റ്റായിരുന്നു കാരണം. ശേഷം ലാൽ ബി.ജെ.പി. സ്ഥാനാർത്ഥിയാവും എന്ന് വരെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

      First published: