പ്രേതം ചിത്രങ്ങൾ അണിയിച്ചൊരുക്കിയ രഞ്ജിത്ത് ശങ്കറിന്റെ ഏറ്റവും പുതിയ പടം കമലയിൽ നായകൻ അജു വർഗീസ്. ഒരു ഫേസ്ബുക് പോസ്റ്റ് വഴിയാണ് അജു വാർത്ത പങ്ക് വച്ചത്. ആദ്യം 15 മിനിറ്റ് കൗണ്ട് ഡൗൺ നൽകി ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞായിരുന്നു തുടക്കം. അത് 'ലവ്, ആക്ഷൻ, ഡ്രാമ' അല്ല എന്നും ഒപ്പമുണ്ടായിരുന്നു. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ പുറത്തു വരുന്ന ചിത്രമാണിത്.
ലവ്, ആക്ഷൻ, ഡ്രാമയിലൂടെ അജു നിർമ്മാതാവിന്റെ വേഷമണിയുകയാണ്. കൂടാതെ ജൂലൈ 29ന് റിലീസ് ആവുന്ന സച്ചിനിലും അജു കേന്ദ്ര കഥാപാത്രമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aju varghese, Aju Varghese post, Facebook post, Facebook post viral, Kamala movie