• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

വ്യക്തിയെ ലക്ഷ്യംവെച്ചുള്ള ആക്രമണം സിനിമയിലേക്കും; അജു വർഗീസ്

news18india
Updated: July 11, 2018, 12:21 PM IST
വ്യക്തിയെ ലക്ഷ്യംവെച്ചുള്ള ആക്രമണം സിനിമയിലേക്കും; അജു വർഗീസ്
news18india
Updated: July 11, 2018, 12:21 PM IST
അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജ്- പാർവതി ചിത്രം മൈ സ്റ്റേറിക്ക് നേരെ നടക്കുന്ന സൈബർ ആക്രമങ്ങൾക്കെതിരെ നടൻ അജു വർഗീസ്. ഒരു വ്യക്തിയെ മാത്രം ലക്ഷ്യം വച്ചുള്ള ആക്രമണം മൊത്തം സിനിമയിലേക്കും നടക്കുന്നുവെന്നും ഈ പ്രവണത കുറയ്ക്കണമെന്നും അജു വർഗീസ് പറയുന്നു. സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്ത വീഡിയോയിലൂടെയാണ് അജു ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മൈ സ്റ്റോറി എന്ന ചിത്രം നല്ല അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് അജു പറയുന്നു. എന്നാൽ ഒരു വ്യക്തിയെ മാത്രം ലക്ഷ്യം വച്ചുള്ള ആക്രമണം ആ സിനിമയിലേക്കും നടക്കുന്നുവെന്ന് അജു പറയുന്നു. പോർച്ചുഗൽ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്തതെന്നും ഇതിന്റെ ബഡ്ജറ്റൊക്കെ വലുതാണെന്നും അജു പറയുന്നുണ്ട്. അതുകൊണ്ട് ഇത്തരം പ്രവണതകൾ കുറച്ചാൽ നന്നായിരിക്കുമെന്നും അജു. എത്രയോ പേരുടെ പരിശ്രമമാണ് സിനിമയെന്നും തന്റെ എല്ലാവിധ പിന്തുണയും ചിത്രത്തിനുണ്ടെന്നും അജു വ്യക്തമാക്കുന്നു.

മമ്മൂട്ടി ചിത്രം കസബയുടെ പേരിലുണ്ടായ വിവാദത്തിനു പിന്നാലെ പാർവതിക്ക് നേരെ സൈബർ ആക്രമണങ്ങൾ ശക്തമായിരുന്നു. പാർവതി അഭിനയിക്കുന്ന ചിത്രങ്ങൾക്ക് നേരെയും സൈബർ ആക്രമണം നടന്നുവരികയാണ്. ഇതിന്റെ ഇരയാണ് മൈ സ്റ്റോറി എന്ന ചിത്രം. ചിത്രത്തിന്റെ ടീസറുകളും ഗാനങ്ങളും പുറത്തിറങ്ങിയപ്പോൾ ഡിസ് ലൈക്ക് നൽകിയാണ് പലരും പാർവതിയോടുള്ള പക തീർത്തത്.

അതേസമയം ചിത്രത്തിനെതിരെ ആസൂത്രിതമായ ആക്രമണം നടക്കുകയാണെന്നും പൃഥ്വിയും പാർവതിയും പ്രൊമോഷനിൽ സഹകരിക്കുന്നില്ലെന്നും ചിത്രത്തിന്റെ സംവിധായക റോഷ്നി ആരോപിച്ചിരുന്നു.
First published: July 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626