• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സാജൻ ബേക്കറിയിലൂടെ അജു വർഗീസ് തിരക്കഥാകൃത്താവുന്നു

Aju Varghese turns screenwriter in his new movie | മലർവാടി ആർട്സ് ക്ലബ്ബിലൂടെ നടനായെത്തി, 'ലവ്, ആക്ഷൻ, ഡ്രാമയിൽ' നിർമ്മാതാവായി

News18 Malayalam | news18-malayalam
Updated: October 12, 2019, 5:05 PM IST
സാജൻ ബേക്കറിയിലൂടെ അജു വർഗീസ് തിരക്കഥാകൃത്താവുന്നു
അജു വർഗീസ്
News18 Malayalam | news18-malayalam
Updated: October 12, 2019, 5:05 PM IST
മലർവാടി ആർട്സ് ക്ലബ്ബിലൂടെ നടനായെത്തി, 'ലവ്, ആക്ഷൻ, ഡ്രാമയിൽ' നിർമ്മാതാവായി. ഇനി അജു വർഗീസിനെ കാണുന്നത് തിരക്കഥാകൃത്തിന്റെ വേഷത്തിൽ. ഒരു ചലച്ചിത്ര മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് അജു ഈ വാർത്ത പുറത്ത് വിട്ടത്.

"അടുത്തൊരു പദ്ധതിയുണ്ട്. അത് നിർമ്മാണമല്ല. ആ സിനിമയുടെ തിരകഥാ പങ്കാളിയാണ് ഞാൻ. സായാഹ്ന വാർത്തകൾ എന്ന സിനിമ സംവിധാനം ചെയ്ത അരുൺ ചന്തുവിനൊപ്പം ചേർന്നാണ് തിരക്കഥ എഴുതുന്നത്. 'സാജൻ ബേക്കറി സിൻസ് 1962' എന്നാണ് സിനിമയുടെ പേര്. ലവ്, ആക്ഷൻ, ഡ്രാമ പോലൊരു വലിയ സിനിമയല്ല അത്. ഒരു ഫെസ്റ്റിവൽ സിനിമയുമല്ല. ഒരു കൊച്ചു പടം. ഞാൻ അതിൽ അഭിനയിക്കുകയും ചെയ്യുന്നു. മറ്റ് താരനിർണ്ണയങ്ങളൊന്നുമായിട്ടില്ല," അജു പറഞ്ഞു.

മലയാള സിനിമയിൽ അജു 100 ചിത്രങ്ങൾ കടന്നു. അടുത്തിടെ പുറത്ത് വന്ന 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന', ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളിലും അജു വേഷമിട്ടിരുന്നു.

First published: October 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...