'ഞാൻ അന്നേ പറഞ്ഞതാ' എന്ന് അജു പറഞ്ഞാൽ വീമ്പിളക്കൽ ആക്കേണ്ട കാര്യമില്ല. ആരുടെ പ്രവചനത്തെക്കാളും ഇപ്പോൾ അതിനു വിലയുണ്ട് താനും. ലൂസിഫർ പ്രാരംഭ ഘട്ടത്തിൽ മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, ആൻ്റണി പെരുമ്പാവൂർ എന്നിവർ ചേർന്നുള്ള ഫോട്ടോക്കൊപ്പം 'RIP ബോക്സ് ഓഫീസ്' എന്ന ക്യാപ്‌ഷൻ കൂടി ചേർത്തായിരുന്നു അജുവിന്റെ പോസ്റ്റ്. എന്നാൽ പറഞ്ഞ പോലെ തന്നെ സംഭവിച്ചു. ബോക്സ് ഓഫീസ് റെക്കോർഡുകൾ തള്ളിമറിക്കുന്ന വരവാണ് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ലൂസിഫർ നടത്തിയിരിക്കുന്നത്. അപ്പോഴാണ് പണ്ടൊരിക്കൽ താൻ ചെയ്ത പോസ്റ്റ് അജു തന്നെ കുത്തിപ്പൊക്കി എടുത്തതും.
ലൂസിഫറിലൂടെ 50 കോടി ക്ലബ്ബിൽ പ്രവേശിക്കുന്ന മലയാള സിനിമയിലെ ആദ്യത്തെ നടനും, സംവിധായകനും, നിർമ്മാതാവുമായ വ്യക്തിയെന്ന നേട്ടം പൃഥ്വി സ്വന്തമാക്കിയിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രം ചെയ്യുന്നു. നായിക മഞ്ജു വാര്യർ. ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സച്ചിൻ ഖേധേക്കർ എന്നിവരാണ് മറ്റു വേഷങ്ങളിൽ. മാർച്ച് 28നാണ് ലൂസിഫർ തിയേറ്ററുകളിലെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.