• HOME
  • »
  • NEWS
  • »
  • film
  • »
  • സിജി പ്രദീപ് നായികയാവുന്ന 'ആകാശത്തിനു താഴെ' നവംബർ മാസത്തിൽ റിലീസ്

സിജി പ്രദീപ് നായികയാവുന്ന 'ആകാശത്തിനു താഴെ' നവംബർ മാസത്തിൽ റിലീസ്

കാലികപ്രസക്തവും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളെ കേന്ദ്രീകരിക്കുന്നതുമായ ശക്തമായ പ്രമേയമാണ് ചിത്രത്തിന്റേത്

ആകാശത്തിനു താഴെ

ആകാശത്തിനു താഴെ

  • Share this:
    സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സിജി പ്രദീപ് നായികയാവുന്ന 'ആകാശത്തിനു താഴെ' നവംബര്‍ പതിനെട്ടിന് തരംഗം റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. 'പുലിജന്മം', 'നമുക്കൊരേ ആകാശം', 'ഇരട്ട ജീവിതം', എന്നീ ചലച്ചിത്രങ്ങള്‍ക്കു ശേഷം ദേശീയ പുരസ്‌കാര ജേതാവ് എം.ജി. വിജയ്, അമ്മ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച് നവാഗതനായ ലിജീഷ് മുല്ലേഴത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലാഭവന്‍ പ്രജോദ്, തിരു, കണ്ണൂര്‍ വാസൂട്ടി, രമാദേവി, ദേവനന്ദ രതീഷ്, മായ സുരേഷ്, മീനാക്ഷി മഹേഷ്, പ്രതാപന്‍ കെ.എസ്., എം.ജി. വിജയ്, ഷെറിന്‍ അജിത്, ഷാജി പട്ടിക്കര, അരുണ്‍ ജി., പ്രേംകുമാര്‍ ശങ്കരന്‍, പളനിസാമി അട്ടപ്പാടി, സവിദ് സുധന്‍, അജയ് വിജയ്, ശ്യാം കാര്‍ഗോസ്, വിനോദ് ഗാന്ധി, ജോസ് പി റാഫേല്‍, ടി എന്‍ ബിജു, താര നായര്‍, ഡോ. അശ്വതി, ഫ്രാന്‍സി ഫ്രാന്‍സിസ്, ശ്രീകേഷ് വെള്ളാനിക്കര, മധു കാര്യാട്ട്, എം സി തൈക്കാട്, ജയന്തന്‍ വെള്ളാന്ത്ര തുടങ്ങിയവർ അഭിനയിക്കുന്നു.

    കാലികപ്രസക്തവും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളെ കേന്ദ്രീകരിക്കുന്നതുമായ ശക്തമായ പ്രമേയം ദശൃവല്‍ക്കരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പ്രദീപ് മണ്ടൂര്‍ എഴുതുന്നു. ഷാന്‍ പി. റഹ്‌മാന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം- ബിജിബാല്‍, എഡിറ്റിങ്- സന്ദീപ് നന്ദകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, കലാസംവിധാനം- ഇന്ദുലാല്‍ കാവീട്, മുഖ്യ സഹ സംവിധാനം- രവി വാസുദേവ്, സഹ സംവിധാനം- ഹരി വിസ്മയം, സംവിധാന സഹായികള്‍- അനസ് അബ്ദുള്ള, പ്രവീണ്‍ ഫ്രാന്‍സിസ്, സ്വരൂപ് പദ്മനാഭന്‍, വിനയ് വിജയ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- നസീര്‍ കൂത്തുപറമ്പ്, ഫിനാന്‍സ് ഇന്‍ ചാര്‍ജ്- ബിനോയ് ജോഷ്വാ കരിമ്പനയ്ക്കല്‍, വസ്ത്രാലങ്കാരം- അരവിന്ദ് കെ.ആര്‍., മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, വരികള്‍- ലിജിസോന വര്‍ഗ്ഗീസ്, ലൊക്കേഷന്‍ മാനേജര്‍- ഷൈജു പൂമല, നിശ്ചല ഛായാഗ്രഹണം- സലീഷ് പെരിങ്ങോട്ടുകര, സ്‌പോട്ട് എഡിറ്റര്‍- കാര്‍ത്തിക് രാജ്, ഡിസൈന്‍- അധിന്‍ ഒല്ലൂര്‍, സഹ ഛായാഗ്രഹണം- ധനപാല്‍, ഛായാഗ്രഹണ സഹായികള്‍- ഹരിഷ് സുകുമാരന്‍, സിറാജ് ഷംസുദ്ദീന്‍. പി.ആര്‍.ഒ.- എ.എസ്. ദിനേശ്.

    Also read: സ്വയം അടച്ചിട്ട മുറിയിൽ എത്രനേരം ഇരിക്കാൻ സാധിക്കും? ഇന്ദ്രൻസിന്റെ മറുപടിയുമായി 'പുള്ളി' ടീസർ

    സ്വയം അടച്ചിട്ട മുറിയിൽ എത്രനേരം ഇരിക്കാൻ സാധിക്കും? ഇന്ദ്രൻസിന്റേതാണ് (Indrans) ചോദ്യം. അഴികൾക്കുള്ളിൽ നിന്നും ഒരാൾ ചോദിക്കുമ്പോൾ അതിന്റെ മറുപടി അയാൾ അറിയുന്നതിലും മികച്ചതായി മറ്റൊരാൾക്ക് മനസ്സിലാക്കാൻ സാധിച്ചെന്നു വരില്ല. അതെ. അതിനയാൾ തന്നെ മറുപടി പറയുകയാണ്.

    കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനന്ദൻ നിർമിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന 'പുള്ളി' എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. ദേവ് മോഹൻ നായകനാകുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, രാജേഷ് ശർമ്മ, സെന്തിൽ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഒപ്പം നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിത്രത്തിലുണ്ട്.
    Published by:user_57
    First published: