• HOME
  • »
  • NEWS
  • »
  • film
  • »
  • വീട്ടിലിരുന്നാലും ഇങ്ങനെ സംഭവിക്കാം; താരത്തെയും കൊണ്ട് വിജനമായ റോഡിലൂടെ ആശുപത്രിയിലേക്ക് പാഞ്ഞ് ഭർത്താവ്

വീട്ടിലിരുന്നാലും ഇങ്ങനെ സംഭവിക്കാം; താരത്തെയും കൊണ്ട് വിജനമായ റോഡിലൂടെ ആശുപത്രിയിലേക്ക് പാഞ്ഞ് ഭർത്താവ്

Akshay Kumar Drives Twinkle Khanna to Hospital Through Deserted Roads | ഒടുവിൽ ആശുപത്രിയിൽ പോയി കാലിൽ പ്ലാസ്റ്ററിട്ട ശേഷം വീട്ടിലേക്ക് മടങ്ങി താരവും ഭർത്താവും

ട്വിങ്കിൾ ഷെയർ ചെയ്ത പോസ്റ്റ്, അക്ഷയ്

ട്വിങ്കിൾ ഷെയർ ചെയ്ത പോസ്റ്റ്, അക്ഷയ്

  • Share this:
    അക്ഷയ് കുമാർ കരുതലും സ്നേഹവുമുള്ള ഭർത്താവാണെന്നത് രഹസ്യമല്ല. ഞായറാഴ്ച രാവിലെ കാൽ പ്ലാസ്റ്ററിടാനായി താരം ഭാര്യ ട്വിങ്കിൾ ഖന്നയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വീഡിയോയാണിത്. മുംബൈ റോഡുകളുടെ വിജനത വിഡിയോയിൽ നിഴലിച്ച് കാണാം. കൊറോണ ബാധയെത്തുടർന്നുള്ള ലോക്ക്ഡൗൺ നാളുകളിൽ എല്ലാവരും വീട്ടിലിരിക്കുന്ന സാഹചര്യമുണ്ടായിട്ടും കാലിൽ പ്ലാസ്റ്റർ ഇടാൻ തക്കവണ്ണം അപകടം പറ്റിയിരിക്കുകയാണ് ട്വിങ്കിളിന്.

    ട്വിങ്കിൾ സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയിൽ, മാസ്ക് ധരിച്ച് അക്ഷയ് വാഹനമോടിക്കുന്നത് കാണാം. ഭാര്യ അദ്ദേഹത്തോടൊപ്പം കാറിനുള്ളിൽ നിന്ന് രംഗം ചിത്രീകരിക്കുകയും ചെയ്യുന്നു. അക്ഷയ് നീല ഷർട്ടും കറുത്ത തൊപ്പിയും ആണ് ധരിച്ചിരിക്കുന്നത്.

    സോഷ്യൽ മീഡിയയിൽ ട്വിങ്കിൾ ഇങ്ങനെ കുറിക്കുന്നു: "ആശുപത്രിയിൽ നിന്ന് തിരിച്ചുപോകുന്ന എല്ലാ വഴികളും വിജനമാണ്. ദയവായി പരിഭ്രാന്തരാകരുത്."

    കൊറോണ വൈറസിനായി താൻ ആശുപത്രി സന്ദർശിച്ചിട്ടില്ലെന്നും കാൽ ഒടിഞ്ഞതിനാലാണ് പോയതെന്നും വീഡിയോയിൽ ട്വിങ്കിൾ വ്യക്തമാക്കുന്നു. ബാൻഡേജ് ചുറ്റിയ കാലിന്റെ ഒരു ചിത്രവും ട്വിങ്കിൾ പങ്കിട്ടിട്ടുണ്ട്.

    കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിന് പിന്തുണ നൽകുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈ എടുത്ത പി‌എം കെയേഴ്സ് ഫണ്ടിലേക്ക് അക്ഷയ് 25 കോടി രൂപ സംഭാവന ചെയ്തു.


    Published by:user_57
    First published: