• HOME
 • »
 • NEWS
 • »
 • film
 • »
 • ‘രാംസേതു’ ചിത്രീകരണത്തിനായി അക്ഷയ് കുമാർ അയോദ്ധ്യയിലേക്ക്, രാമജന്മഭൂമിയിലെ മുഹൂർത്ത ഷോട്ടോടെ തുടക്കം

‘രാംസേതു’ ചിത്രീകരണത്തിനായി അക്ഷയ് കുമാർ അയോദ്ധ്യയിലേക്ക്, രാമജന്മഭൂമിയിലെ മുഹൂർത്ത ഷോട്ടോടെ തുടക്കം

ചിത്രത്തിയ അക്ഷയ് പുതിയ അവതാരത്തിലാകും പ്രത്യക്ഷപ്പെടുകയെന്ന് സംവിധായക൯ ശർമ പറയുന്നു

രാം സേതു

രാം സേതു

 • Share this:
  ബച്ച൯ പാണ്ഡേ സിനിമയുടെ ചിത്രീകരണം പൂർത്തിയായതോടെ അടുത്ത ചിത്രമായ രാംസേതുവിന്റെ ഷൂട്ടിംഗിനായി അയോദ്ധ്യയിലേക്ക് തിരിക്കാനൊരുങ്ങുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. താരത്തോടൊപ്പം സംവിധായകനായ അഭിഷേക് ശർമയും, ക്രിയേറ്റീവ് സംവിധായകനായ ചന്ദ്രപ്രകാശ് ദ്വിവേദിയും മാർച്ച് 18 ന് അയോദ്ധ്യയിലെത്തും. ചിത്രത്തിന്റെ മുഹൂർത്ത ഷോട്ട് ജന്മഭൂമിയിൽ വെച്ചായിരിക്കും ചിത്രീകരിക്കുന്നത്.

  ഇപ്പോൾ കുടുംബത്തോടൊപ്പം മാൽദീവ്സിൽ അവധിക്കാലം ചെലവഴിക്കുന്ന അക്ഷയ് തിരിച്ചെത്തിയ ഉടനെ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. വരും മാസങ്ങളിൽ വ്യത്യസ്ഥ ലോക്കേഷനുകളിലായി ചിത്രീകരിക്കുന്ന സിനിമയുടെ 80 ശതമാനവും മുംബൈയിലാണ്.

  ചിത്രത്തിയ അക്ഷയ് പുതിയൊരു വേഷത്തിലാകും പ്രത്യക്ഷപ്പെടുകയെന്ന് സംവിധായക൯ ശർമ പറയുന്നു. “ഒരു പുരാവസ്തു ഗവേഷകന്റെ റോളിലാണ് അക്ഷയ് അഭിനയിക്കുന്നത്. രാജ്യത്തെയും രാജ്യാന്തര തലത്തിലും പ്രവർത്തിക്കുന്ന ഇത്തരം ഗവേഷകരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് ഇത്തരം ഒരു റോൾ തെരെഞ്ഞെടുത്തത്. ആരാധകർക്ക് കഥാപാത്രമെന്ന നിലയിലും റോളിലും പുതിയ അവതാരത്തെയാണ് ലഭിക്കുക,” ശർമ പറയുന്നു.

  Also Read ജീത്തു ജോസഫിനും ദൃശ്യം 2 ടീമിനും അഭിനന്ദനവുമായി സംവിധായകൻ രാജമൗലി; കൂടുതൽ മാസ്റ്റർ പീസുകൾക്കായി കാത്തിരിക്കുന്നു

  ജാക്വലി൯ ഫൊർണാണ്ഡെസ്, നുഷ്രത്ത് ബറൂച്ച തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. “ശക്തമായ, സ്വതന്ത്ര സ്ത്രീ കഥാപാത്രങ്ങളെയാണ് ഇരുവരും അതവതരിപ്പിക്കുന്നത്. എന്നാൽ കഥാപാത്രങ്ങളെ പറ്റി കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വിടുന്നില്ല, ” ശർമ പറയുന്നു.

  രാംസേതുവിന്റെ ചിത്രീകരണം അയോദ്ധ്യയിൽ വെച്ച് തന്നെ തുടങ്ങണം എന്ന ആശയം മുന്നോട്ട് വെച്ചത് ദ്വിവേദിയായിരുന്നു. “രാംസേതു യാത്രയുടെ ചിത്രീകരണം തുടങ്ങാ൯ രാമ ജന്മഭൂമിയേക്കാൾ നല്ല മറ്റൊരു സ്ഥലം ഇല്ല,” ദ്വിവേദി പറയുന്നു.

  ലൊക്കേഷ൯ സെലെക്റ്റ് ചെയ്യുന്നതിന് പിന്നിലെ അദ്ദേഹത്തിന്റെ ചിന്തയിങ്ങനെയാണ്, “നിരവധി തവണ അയോദ്ധ്യ സന്ദർഷിച്ച വ്യക്തിയാണ് ഞാ൯. അതുകൊണ്ടു തന്നെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് രാമ ക്ഷേത്രത്തിൽ നിന്ന് അനുഗ്രഹം വാങ്ങിച്ച ശേഷം മതിയെന്ന് അക്ഷയ് കുമാറിനോടും മറ്റുള്ളവരോടും ഞാ൯ ആവശ്യപ്പെട്ടത്. അയോദ്ധ്യയിൽ വെച്ച് മുഹൂർത്ത ഷൂട്ട് നടത്തി അനുഗ്രഹത്തോടെ പടത്തിന്റെ ചിത്രീകരണം തുടങ്ങും.”

  2007 ലാണ് രാംസേതു എന്ന ആശയം ശർമയുടെ മനസ്സിലെത്തുന്നത്. ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിയ ഒരു ഷിപ്പിംഗ് കനാൽ നിർമ്മിക്കുന്നതുമായ ബന്ധപ്പെട്ട ചർച്ചകളും പദ്ധതി നേരിടുന്ന തടസ്സങ്ങളും സംബന്ധിച്ച പത്രവാർത്ത വായിക്കുന്നതിനിടെയാണ് ഇത്തരം ഒരു ചിന്ത അദ്ദേഹത്തിന്റെ മനസ്സിൽ തെളിയുന്നത്.

  “ഈ സിനിമ ശ്രീരാമന്റെ ജീവിതത്തെ കുറിച്ചുള്ള സത്യങ്ങൾ കൂടുതൽ അറിയാനുള്ള ഒരു അവസരമായി ഞാ൯ കാണുന്നു. തലമുറകളായുള്ള ഇന്ത്യക്കാർക്ക് അവരുടെ പൈതൃകത്തെ കുറിച്ചുള്ള സത്യം പുറത്തു കൊണ്ടുവരാ൯ ഇത് സഹായകമാവും. നിലവിൽ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയ ഒരു വിഷയമാണിത്.”

  ലോക്ക്ഡൗണ് കാലത്താണ് ശർമ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. “തിരക്കഥയുടെ ആദ്യത്തെ ഡ്രാഫ്റ്റ് കാണിച്ചപ്പോൾ തന്നെ സിനിമയുടെ ഭാഗമാകാനുള്ള സന്നദ്ധത അക്ഷയ് അറിയിച്ചിരുന്നു,” ശർമ കൂട്ടിച്ചേർത്തു.  സിനിമ സംബന്ധിച്ച ഗവേഷണങ്ങൾക്ക് നേതൃത്വം നൽകയതിന് ദ്വിവേദിക്ക് പ്രത്യേക നന്ദി അറിയിക്കുന്നുണ്ട് ശർമ. “ചരിത്ര, മത വിഷയത്തിൽ വേണ്ടപ്പെട്ട വിവരങ്ങൾ ശേഖരിക്കാ൯ വലിയ പിന്തുണയാണ് അദ്ദേഹം നൽകിയത്. പുരാവസ്തുവിലും, ചരിത്രത്തിലും, മതത്തിലും, ശാസത്രത്തിലും ഒരേപോലെ അവകാഹമുള്ള ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ട് ദ്വിവേദി,” ശർമ പറയുന്നു. വിഷയത്തെ പറ്റി ഗഹനമായ പഠനം നടത്തുക, വസ്തുതകളുടെ പി൯ബലത്തിൽ ചിത്രം നിർമ്മിക്കുക എന്നതായിരുന്നു ഇത്തരം ഒരു ടീം രൂപീകരിച്ചതിന് പിന്നിലെ താൽപര്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  കഴിഞ്ഞ ദീപാവലി ദിനത്തിലാണ് അക്ഷയ് കുമാർ രാംസേതു ചിത്രം പ്യഖ്യാപിച്ചത്. സിനിമയുടെ പോസ്റ്ററുകളും അദ്ദേഹം പങ്കുവെച്ചിരുന്നു. ചിത്രീകരണം തുടങ്ങുന്നതന്റെ മുന്നോടിയായി കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താനുള്ള തിടുക്കത്തിലാണ് അണിയറ പ്രവർത്തകർ. “എല്ലാ കോവിഡ് കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും രാംസേതു നിർമ്മിക്കുക. യാത്രാ, താമസ സൗകര്യങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുകയും ഇടക്കിടെ ആരോഗ്യ പരിശോധനകൾ നടത്തുകയും ചെയ്യും. ഇതിനായി ഒരു ഏജ൯സിയെ ഹയർ ചെയ്തിട്ടുണ്ട്. സങ്കീർണമായ കഥയായതിനാലും, വിഎഫ്എക്സ് തുടങ്ങിയ ടെക്നോളജിയുള്ളതിനാലും ചിത്രീകരണം അൽപ്പം മാസങ്ങൾ എടുക്കും,” ചിത്രത്തിന്റെ നിർമ്മാതാവായ വിക്രം മൽഹോത്ര പറയുന്നു.

  മുമ്പത്തെ അനുഭവ പാഠങ്ങളുടെ സഹായത്തോടെ വിക്രം സിനിമ പിടിക്കുന്നത്. “മഹാമാരിയുടെ കാലത്തു തന്നെ അക്ഷയ്ക്കും അബന്ഡ൯ഷിയ എ൯ടെർടെയ്മന്റിനും നിരവധി ചിത്രങ്ങൾ നിർമ്മിക്കാനും, മറ്റു വർക്കുകൾ പൂർത്തീകരിക്കാനും, റിലീസ് ചെയ്യാനും സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എങ്ങനെ സിനിമ പിടിക്കാം എന്നതിൽ ഉള്ള മു൯കാലാനുഭവം ഗുണകരമാകും.”

  രാംസേതു വസ്തുതകളുടെ പി൯ബലത്തോടെ നിർമ്മിക്കുന്ന ചിത്രമാണെന്നാണ് മൽഹോത്ര പറയുന്നത്. ശാസ്ത്രവും, ചരിത്രപരമായ വസ്തുതകളും ഈ ചിത്രത്തിന് പിന്നിലുണ്ട്. നൂറ്റാണ്ടുകളായി ഇന്ത്യക്കാർ വിശ്വസിച്ചുപോരുന്ന വസ്തുതകളാണ് ചിത്രത്തിന് പിന്നിൽ എന്നദ്ദേഹം പറയുന്നു. “പുതിയ തലമുറയിലെ ആളുകൾ തങ്ങളുടെ പൈതൃകത്തെ കുറിച്ച് ഏറെ ജിജ്ഞാസയുള്ളവരാണ്. അതുകൊണ്ട് ഈ കഥ പറയാ൯ ഏറ്റവും ഉചിതമായ സമയം ഇപ്പോഴാണ്.”

  “രാംസേതു പഴയ തലുമുറയുടെയും, പുതിയ തലമുറയുടെയും, വരാ൯ പോകുന്ന തലമുറയുടെയും ഇടയിലെ ഒരു പാലമാണ്,” അക്ഷയ് കുമാർ പറയുന്നു. അരുണ ഭാട്ടിയ, ലിക പ്രൊഡക്ഷ൯സ്, വിക്രം മൽഹോത്ര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

  akshay kumar, ram setu, ram janmabhoomi, ayodhya, lord ram, അക്ഷയ് കുമാർ, രാംസേതു, രാമ ജന്മഭൂമി
  Published by:Aneesh Anirudhan
  First published: