ആക്ഷൻ ഹീറോ ബിജുവായി അക്ഷയ് കുമാർ എത്തുന്നു. നിവിൻ പോളി നായകനായ മലയാള ചിത്രം ബോളിവുഡിൽ സംവിധാനം ചെയ്യുന്നത് രോഹിത് ഷെട്ടിയാണ്. അക്ഷയ് ചിത്രം സിംബയ്ക്കു ശേഷമാണ് ആക്ഷൻ ഹീറോ ബിജുവിലേക്കു കടക്കുന്നത്. ചിത്രം ഹിന്ദിയിൽ ഒരുങ്ങുമ്പോൾ പേര് ഇങ്ങനെ തന്നെ നിലനിർത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
രജനിയുടെ പൊങ്കൽ, പേട്ട ടീസർ ഇതാ
നിവിൻ പോളി നായകനും നിർമ്മാതാവുമായ ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. 2016ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എബ്രിഡ് ഷൈനാണ്. ബിജു പൗലോസ് എന്ന സബ് ഇൻസ്‌പെക്ടറുടെ വേഷമായിരുന്നു നിവിന്. ഹാസ്യാത്മകവും, ഉദ്വേഗ ജനകവുമായ പോലീസ് സ്റ്റേഷൻ മുഹൂർത്തങ്ങളും കേസ് അന്വേഷണങ്ങളും കോർത്തിണക്കിയതായിരുന്നു ചിത്രം. ബോക്സ് ഓഫീസ് വിജയ ചിത്രമാണ് ആക്ഷൻ ഹീറോ ബിജു.
റൗഡി റാത്തോർ, മൈൻ കിലാഡി തൂ ആനാരി, മൊഹ്‌റ, ആൻ: മെൻ അറ്റ് വർക്ക്, കാക്കി തുടങ്ങിയ ചിത്രങ്ങളിൽ പോലീസ് വേഷത്തിലെത്തി ആരാധകരെ നേടിയ താരമാണ് അക്ഷയ്. കൂടാത്തതിന്, ഈ അടുത്ത് തന്നെ ട്രാഫിക് അവബോധ പരസ്യ ചിത്രത്തിൽ ട്രാഫിക് പോലീസിന്റെ വേഷത്തിലും അക്ഷയ് എത്തുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Akshay kumar, Bollywood, Bollywood film, Malayalam cinema, Malayalam film, Nivin pauly