നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Laxmii | സുശാന്ത് സിങ് രജ്പുത്തിന്റെ ദിൽ ബേച്ചാരയുടെ റെക്കോർഡ് ഭേദിച്ച് അക്ഷയ് കുമാർ ചിത്രം

  Laxmii | സുശാന്ത് സിങ് രജ്പുത്തിന്റെ ദിൽ ബേച്ചാരയുടെ റെക്കോർഡ് ഭേദിച്ച് അക്ഷയ് കുമാർ ചിത്രം

  മികച്ച ഓപ്പണിങ് ലഭിച്ചെങ്കിലും ചിത്രത്തിന് അത്ര നല്ല പ്രതികരണമല്ല ലഭിച്ചുകൊണ്ടിരിക്കുന്നത്.

  Akshay Kumars Laxmmi

  Akshay Kumars Laxmmi

  • Share this:
   സുശാന്ത് സിങ് രജ്പുത്തിന്റെ അവസാന ചിത്രം ദിൽ ബേച്ചാരയുടെ റെക്കോർഡ് ഭേദിച്ച് അക്ഷയ് കുമാർ നായകനായ ലക്ഷ്മി. ഡിസ്നി+ഹോട്സ്റ്റാറിൽ റിലീസ് ആയി ആദ്യ ദിവസം ഏറ്റവും കൂടുതൽ പേർ കണ്ട ചിത്രമെന്ന റെക്കോർഡാണ് ലക്ഷ്മി മറികടന്നത്. നേരത്തേ ഈ റെക്കോർഡ് ദിൽ ബേച്ചാരയ്ക്കായിരുന്നു. നവംബർ 9 നാണ് ചിത്രം റിലീസ് ചെയ്തത്.

   രാഘവ ലോറൻസ് നായകനായി സംവിധാനം ചെയ്ത തമിഴ് ചിത്രം കാഞ്ചനയുടെ ഹിന്ദി റീമേക്കാണ് ലക്ഷ്മി. രാഘവ ലോറൻസ് തന്നെയാണ് ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്തിരിക്കുന്നത്. കിയാര അദ്വാനിയാണ് ലക്ഷ്മിയിലെ നായിക.   നേരത്തേ തിയേറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്ന ലക്ഷ്മി കോവിഡ് ലോക്ക്ഡൗണിനെ തുടർന്നാണ് ഒടിടി റിലീസ് തീരുമാനിച്ചത്. നേരത്തേ ലക്ഷ്മി ബോംബ് എന്നായിരുന്നു ചിത്രത്തിന്റെ പേര്. പേരിലൂടെ ദേവിയെ അപമാനിക്കുന്നു എന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. തുടർന്നാണ് പേരിനൊപ്പമുള്ള ബോംബ് എടുത്തു മാറ്റിയത്.

   അതേസമയം, മികച്ച ഓപ്പണിങ് ലഭിച്ചെങ്കിലും ചിത്രത്തിന് അത്ര നല്ല പ്രതികരണമല്ല ലഭിച്ചുകൊണ്ടിരിക്കുന്നത്. അക്ഷയ് കുമാറിന്റെ പ്രകടനം ഗംഭീരമാണെങ്കിലും അവതരണരീതിയും കഥയും തിരിച്ചടിയായെന്നാണ് വിമർശനം. പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം തന്നെ മോശം റേറ്റിങ്ങാണ് സിനിമയ്ക്ക് നൽകിയത്.

   ക്യാപ്പ് ഓഫ് ഗുഡ് ഫിലിംസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, തുഷാർ എന്റർടൈൻമെന്റ് ഹൌസ്, ഷമിനാ എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
   Published by:Naseeba TC
   First published: