• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ചിലരുടെ സൗഹൃദം പൊട്ടത്തേങ്ങയാണെന്ന് മനസിലാക്കാനായി' ശ്യാംപുഷ്ക്കരനെതിരെ അലൻസിയറുടെ ഒളിയമ്പ്

ഹോട്ടൽ മുറിയിലാണ് താമസിച്ചിരുന്നതെങ്കിൽ ഇന്ന് ഈ ക്യാമറയ്ക്ക് മുന്നിൽ അലൻസിയർ എന്ന വ്യക്തി ഉണ്ടാകുമായിരുന്നില്ല...

news18
Updated: July 22, 2019, 10:36 PM IST
'ചിലരുടെ സൗഹൃദം പൊട്ടത്തേങ്ങയാണെന്ന് മനസിലാക്കാനായി' ശ്യാംപുഷ്ക്കരനെതിരെ അലൻസിയറുടെ ഒളിയമ്പ്
alencier
news18
Updated: July 22, 2019, 10:36 PM IST
തിരുവനന്തപുരം: മീ ടു ആരോപണത്തിൽ എതിർ നിലപാടെടുത്ത തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനെതിരെ നടൻ അലൻസിയർ ലോപ്പസ്. ചിലരുടെ സ്നേഹം വെറും തേങ്ങാക്കൊലയും പൊട്ടത്തേങ്ങയാണെന്നും മനസിലാക്കാനായെന്ന് അദ്ദേഹം പറഞ്ഞു. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തനിക്ക് ഒരു പ്രശ്നമുണ്ടായപ്പോൾ കൂടെ നിൽക്കാൻ ചിലരുണ്ടായെന്ന് അലൻസിയർ പറഞ്ഞു. ഒരിക്കൽപ്പോലും ഭാര്യയെയും മക്കളെയും കാണാത്തവർ അവരെ വിളിച്ച് ആശ്വസിപ്പിച്ചു. മൂന്നു വർഷത്തെ പരിചയം മാത്രമാണ് കൊമേഴ്സ്യൽ സിനിമയുമായി തനിക്കുള്ളത്. അവിടെയുള്ളവരാണ് ഒപ്പം നിന്നത്. എന്നാൽ 30 വർഷത്തിലേറെ പരിചയമുള്ളവർ തന്നെ തള്ളിപ്പറഞ്ഞു. സൌഹൃദം മാങ്ങയാണെന്നും തേങ്ങയാണെന്നും പറഞ്ഞു, മറ്റുചിലർ മൌനം പാലിക്കുകയും ചെയ്തത് വേദനിപ്പിച്ചതായും അലൻസിയർ പറഞ്ഞു.

വിവാദമുണ്ടായ സിനിമ ചിത്രീകരിക്കുമ്പോൾ താമസിക്കാൻ വീടാണ് തെരഞ്ഞെടുത്തതെന്ന് അലൻസിയർ പറഞ്ഞു. ഹോട്ടൽ മുറിയിലാണ് താമസിച്ചിരുന്നതെങ്കിൽ ഇന്ന് ഈ ക്യാമറയ്ക്ക് മുന്നിൽ അലൻസിയർ എന്ന വ്യക്തി ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് ഒപ്പമുണ്ടായിരുന്ന ബിജു മേനോൻ ഉൾപ്പടെയുള്ളവർ ഒപ്പം നിന്നു. വീട്ടുകാരെ വിളിച്ച് ആശ്വസിപ്പിക്കാനും അവർ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മീടു ആരോപണം നേരിട്ട അലൻസിയറോട് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ശ്യാം പുഷ്ക്കരൻ നേരത്തെ പറഞ്ഞിരുന്നു. സൌഹൃദം ഒരു തേങ്ങയുമല്ല, മാനവികതയാണ് പ്രധാനപ്പെട്ട കാര്യമെന്നും ശ്യാം പറഞ്ഞിരുന്നു. വിമൺ ഇൻ സിനിമ കളക്ടീവ് രണ്ടാം വാർഷികസമ്മേളനത്തിലായിരുന്നു അടുത്ത സുഹൃത്തായിരുന്ന അലൻസിയർക്കെതിരെ ശ്യാം പുഷ്ക്കരൻ കടുത്ത നിലപാടെടുത്തത്.

ആഭാസം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അലൻസിയർ മോശമായി പെരുമാറിയെന്ന ആരോപണം ഒരു യുവനടി ഉന്നയിച്ചത്. ബ്ലോഗിലൂടെയാണ് നടി, അലൻസിയർക്കെതിരെ ആരോപണം ഉന്നയിച്ചത്.
First published: July 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...