• HOME
  • »
  • NEWS
  • »
  • film
  • »
  • Alencier | 'സുരാജിന്റെ ഭാര്യയായി വേഷമിടാൻ WCCയിൽ നിന്നും ആരെയും കിട്ടിയില്ല'; അലൻസിയറുടെ പ്രതികരണം വൈറൽ

Alencier | 'സുരാജിന്റെ ഭാര്യയായി വേഷമിടാൻ WCCയിൽ നിന്നും ആരെയും കിട്ടിയില്ല'; അലൻസിയറുടെ പ്രതികരണം വൈറൽ

Alencier | സുരാജ് വെഞ്ഞാറമൂട് നായകനായ 'ഹെവൻ' സിനിമയുടെ പ്രസ് മീറ്റിലാണ് അലൻസിയറുടെ പരാമർശം

അലൻസിയർ

അലൻസിയർ

  • Share this:
    'സുരാജിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും കിട്ടിയില്ല' എന്ന് നടൻ അലൻസിയർ (Alencier). സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu) നായകനായ 'ഹെവൻ' സിനിമയുടെ പ്രസ് മീറ്റിലെ നടന്റെ പരാമർശം ശ്രദ്ധ നേടുകയാണ്. സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. 'ഡബ്ല്യു.സി.സിയില്‍ നിന്ന് ആരെയും വിളിച്ചപ്പോള്‍ കിട്ടിയില്ല. താങ്കള്‍ക്ക് എന്താണ്? കുറേ നേരമായല്ലോ ചോദ്യങ്ങള്‍ ചോദിച്ച് ചൊറിയാന്‍ തുടങ്ങിയിട്ട്. സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും കിട്ടിയില്ല, നിങ്ങള്‍ എഴുതിക്കോ,' എന്നായിരുന്നു മറുപടി.

    സുരാജ് പോലീസ് വേഷം ചെയ്യുന്ന ചിത്രത്തിൽ വിനയ പ്രസാദ് അമ്മയുടെ റോൾ ചെയ്യും.

    ജൂൺ 17ന് റിലീസ് ചെയ്യുന്ന സിനിമ ക്ലീൻ U സർട്ടിഫിക്കറ്റോടു കൂടി സെൻസർ ചെയ്യപ്പെട്ടിരുന്നു.

    സൂരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന 'ഹെവൻ' സിനിമയിൽ ദീപക് പരമ്പോൽ, സുദേവ് നായർ, സുധീഷ്, അലൻസിയർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ശ്രുതി ജയൻ, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബൻ, ആഭിജ ശിവകല, ശ്രീജ, മീര നായർ, മഞ്ജു പത്രോസ്, ഗംഗാ നായർ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

    കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ.ഡി. ശ്രീകുമാർ, രമ ശ്രീകുമാർ, കെ. കൃഷ്ണൻ, ടി.ആർ. രഘുരാജ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിർവ്വഹിക്കുന്നു. പി.എസ്. സുബ്രഹ്മണ്യൻ തിരക്കഥയെഴുതുന്നു.

    ഒരു പാട്ടാണ് ചിത്രത്തിലുള്ളത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്. ഈ ശോകഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമനാണ്.

    പശ്ചാത്തല സംഗീതം, സംഗീതം- ഗോപി സുന്ദർ, എഡിറ്റർ- ടോബി ജോൺ, കല- അപ്പുണ്ണി സാജൻ, മേക്കപ്പ്- ജിത്തു, വസ്ത്രാലങ്കാരം- സുജിത്ത് മട്ടന്നൂർ, സ്റ്റിൽസ്- സേതു, പ്രേംലാൽ പട്ടാഴി, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ- ബേബി പണിക്കർ, ആക്ഷൻ- മാഫിയ ശശി, ഓഡിയോഗ്രഫി- എം.ആർ. രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ-വിക്കി, കിഷൻ.

    Summary: A remark made by actor Alencier at the press meet for the movie 'Heaven' is getting noticed. He said no one from WCC was available to be paired opposite Suraj Venjaramoodu in the film. Suraj can be seen donning the role of a cop for the movie. 'Heaven' is slated for a release on June 17
    Published by:user_57
    First published: