• HOME
  • »
  • NEWS
  • »
  • film
  • »
  • അങ്ങനെയൊരു മമ്മൂട്ടി ചിത്രമില്ല; ഇല്ലാത്ത സിനിമയുടെ പേരിലെ തട്ടിപ്പിനെതിരെ താക്കീത്

അങ്ങനെയൊരു മമ്മൂട്ടി ചിത്രമില്ല; ഇല്ലാത്ത സിനിമയുടെ പേരിലെ തട്ടിപ്പിനെതിരെ താക്കീത്

വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ച് ഓഡിഷൻ, വർക്ക്ഷോപ്പുകൾ, പ്രൊഡ്യൂസർ ക്യാൻവാസിങ് തുടങ്ങിയ തട്ടിപ്പ്

മമ്മൂട്ടി, വ്യാജ ചിത്രത്തിന്റെ പോസ്റ്റർ

മമ്മൂട്ടി, വ്യാജ ചിത്രത്തിന്റെ പോസ്റ്റർ

  • Share this:
    മമ്മൂട്ടിയുടെ (Mammootty) പേരിലെ സിനിമ എന്ന നിലയിൽ വിദേശത്ത് വ്യാജപ്രചരണവും തട്ടിപ്പും. ഇതിനെതിരെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ സോഷ്യൽ മീഡിയ പോസ്റ്റ് വഴി താക്കീതുമായി രംഗത്തെത്തി. മമ്മൂട്ടി, ലാൽ മീഡിയ, ലാൽ ജൂനിയർ എന്നിവരുടെ പേര് ദുരുപയോഗം ചെയ്താണ് വ്യാജ പോസ്റ്റർ സഹിതം പ്രചരണം. പോസ്റ്റിലെ വാക്കുകൾ ചുവടെ:

    'ദോഹ - ഖത്തർ കേന്ദ്രീകരിച്ച് കൊണ്ട് ഒരു വർഷത്തോളമായി മമ്മൂക്കയുടെയും ലാൽ മീഡിയ ലാൽ, ലാൽ ജൂനിയർ, എന്നിവരുടെ പേരിലും ഒഡീഷൻ, വർക്ക്ഷോപ്പുകൾ, പ്രൊഡ്യൂസർ ക്യാൻവാസിങ് എന്ന രീതിയിലുള്ള തട്ടിപ്പ് പരിപാടികൾ നടക്കുന്നതായി അറിഞ്ഞു. എന്നാൽ അത്തരത്തിലുള്ള ഒരു പ്രൊജക്ടും നിലവിൽ ഇല്ല. ഈ തട്ടിപ്പിനെതിരെ കഴിഞ്ഞ ദിവസം ലാൽ മീഡിയ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നും, ഇതിൻ്റെ പേരിൽ നടന്ന പണമിടപാടുകളിൽ അവർക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്നും സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു. ആയതിനാൽ ഇത്തരത്തിലുള്ള ഒരു തട്ടിപ്പിൽ ആരും പോയി വീഴാതിരിക്കുക...'








    View this post on Instagram






    A post shared by N.M. Badusha (@badushanm)






    റോഷാക്ക്, കലൂർ ഡെന്നിസിന്റെ മകൻ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് അടുത്തിടെ പ്രഖ്യാപിക്കപ്പെട്ട മമ്മൂട്ടി ചിത്രങ്ങൾ.

    2019ൽ 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച നിസാം ബഷീറാണ് റോഷാക്ക് എന്ന സിനിമ സംവിധാനം ചെയ്യുന്നത്. ഓമനക്കുട്ടൻ, ഇബിലീസ് തുടങ്ങിയ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബ്ദുൾ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. റോഷാക്കിന്റെ ഷൂട്ടിംഗ് കൊച്ചിയിലും പരിസരങ്ങളിലുമായിട്ടായിരുന്നു. കഥയുടെ വിശദാംശങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ, ജഗദീഷ്, കോട്ടയം നസീർ, ബിന്ദു പണിക്കർ എന്നിവരും ചിത്രത്തിലുണ്ട്

    ഡീനോ സംവിധാനം ചെയ്ത്, തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രഹാം എന്നിവർ ചേര്‍ന്ന് നിർമ്മിക്കുന്ന ത്രില്ലര്‍ ശ്രേണിയിലുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി നിർവ്വഹിക്കുന്നു.

    മലരും കിളിയും, കോടതി, സന്ദർഭം, ഇടവേളയ്‌ക്കു ശേഷം, അലകടലിനക്കരെ, കൂട്ടിന്നിളംകിളി, പ്രതിജ്ഞ, ആ രാത്രി തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങൾക്ക് കലൂർ ഡെന്നിസ് തിരക്കഥയൊരുക്കിയിട്ടുണ്ട്. ജോഷി- മമ്മൂട്ടി- കലൂർ ഡെന്നിസ് കോംബോയിൽ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് ലഭിച്ചിട്ടുണ്ട്.

    Summary: Production controller Badusha has released a warning against fake campaign on a non-existent Mammootty movie. There has been rigorous campaign and pre-production activities in the name of Mammootty, Lal Media and Lal Junior
    Published by:user_57
    First published: