• HOME
 • »
 • NEWS
 • »
 • film
 • »
 • Ali Akbar | അലി അക്ബറിന്റെ മമധർമ്മയ്ക്ക് വിഷുക്കൈനീട്ടമായി ലഭിച്ചത് രണ്ടര ലക്ഷത്തിലധികം രൂപ

Ali Akbar | അലി അക്ബറിന്റെ മമധർമ്മയ്ക്ക് വിഷുക്കൈനീട്ടമായി ലഭിച്ചത് രണ്ടര ലക്ഷത്തിലധികം രൂപ

അലി അക്ബർ ചിത്രത്തിന് വിഷുക്കൈനീട്ടമായി ലഭിച്ചത് രണ്ടര ലക്ഷത്തിലേറെ രൂപ

അലി അക്ബർ, മമധർമ്മ

അലി അക്ബർ, മമധർമ്മ

 • Last Updated :
 • Share this:
  മലബാർ കലാപത്തെ അധികരിച്ച് അലി അക്ബർ സംവിധാനം ചെയ്യുന്ന '1921: പുഴ മുതൽ പുഴ വരെ' എന്ന സിനിമ നിർമ്മിക്കുന്ന മമധർമ്മയ്ക്ക് വിഷുക്കൈനീട്ടമായി ലഭിച്ചത് രണ്ടര ലക്ഷത്തിലേറെ രൂപ. നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയ്ക്ക് 2,67,097 രൂപ വിഷുക്കൈനീട്ടമായി ലഭിച്ച വിവരം അലി അക്ബർ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.

  ഒട്ടേറെ വിമർശനങ്ങൾ നേരിടുന്നതിനിടയിലും ചിത്രം അറുപത് ശതമാനത്തോളം പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ട്.

  2021 ഫെബ്രുവരി മാസത്തിലായിരുന്നു ' 1921: പുഴ മുതൽ പുഴ വരെ' എന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ, പൂജ ചടങ്ങുകൾ. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. കൊളത്തൂർ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരിയാണ് പരിപാടികൾ നിർവഹിച്ചത്.

  ഈ സിനിമയിൽ തലൈവാസൽ വിജയ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോയ് മാത്യുവും വേഷമിടുന്നുണ്ട്.

  അത്യന്തം നൂതനമായ 6K ക്യാമറയാണ് സിനിമയ്ക്കായി ഒരുങ്ങിയിരിക്കുന്നത്. ഹോളിവുഡിൽ നിന്നും ഇന്ത്യൻ സിനിമാ ലോകത്തേക്ക് എത്തിയ ടെക്നോളജി ആണ് ഇത്. പല പ്രമുഖ ചിത്രങ്ങളും 6K ക്യാമറ കൊണ്ട് ചിത്രീകരിച്ചിട്ടുണ്ട്.

  ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കാൻ ഛായാഗ്രാഹകനായ മകന്റെ സേവനം സംവിധായകൻ മേജർ രവി വാഗ്ദാനം ചെയ്തിരുന്നു.



  മീര ജാസ്മിൻ വീണ്ടും; ജയറാം നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സത്യൻ അന്തിക്കാട്

  നടി മീര ജാസ്മിൻ തിരികെയെത്തുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മടങ്ങി വരവ്. 2014ൽ വിവാഹ ശേഷം മീര സജീവ അഭിനരംഗത്തു നിന്നും പൂർണ്ണമായി വിട്ടുനിന്നിരുന്നു. ഇതേക്കുറിച്ച് സത്യൻ അന്തിക്കാട് തന്നെയാണ് ഒരു ഫേസ്ബുക് പോസ്റ്റിലൂടെ സ്ഥിരീകരണം നൽകിയത്.

  നമ്മുടെ ചുറ്റുപാടുമുള്ള ജീവിതത്തിൽ നിന്ന് അടർത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓർമ്മിക്കുന്ന സിനിമകളായി മാറുക. ഞാനെപ്പോഴും ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് അത്തരം കഥകൾക്ക് വേണ്ടിയാണ്. ഇതാ - ഈ വിഷുവിന് പുതിയ സിനിമയുടെ വിശേഷങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു. ജയറാമാണ് നായകൻ. മീര ജാസ്മിൻ നായികയാകുന്നു. ഒപ്പം 'ഞാൻ പ്രകാശനിൽ' ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയ് എന്ന മിടുക്കിയുമുണ്ട്. ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും.

  ഒരു ഇന്ത്യൻ പ്രണയകഥ'യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ "ആരാധികേ" എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിർവഹിക്കും. ഹരിനാരായണനാണ് വരികൾ എഴുതുന്നത്." സത്യൻ അന്തിക്കാട് ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

  Summary: Ali Akbar movie 1921: Puzha Muthal Puzha Vare has got a decent sum as Vishukkaineettam this time. The film on Malabar Revolt is being canned under the banner Mamadharma Productions through crowdfunding 
  Published by:user_57
  First published: