നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വധഭീഷണി വരെ നേരിടുന്നു; പൊതുജന പങ്കാളിത്തത്തോടെ 1921 സിനിമ നിർമ്മിക്കാനൊരുങ്ങി അലി അക്ബർ

  വധഭീഷണി വരെ നേരിടുന്നു; പൊതുജന പങ്കാളിത്തത്തോടെ 1921 സിനിമ നിർമ്മിക്കാനൊരുങ്ങി അലി അക്ബർ

  ജനങ്ങൾ സംഭാവന ചെയ്യുന്ന പണം കൊണ്ടാവും അലി അക്ബറിന്റെ 1921 ചിത്രം ഒരുങ്ങുക. മതങ്ങൾ തമ്മിലടിക്കരുത് എന്ന് പറയാനുള്ള സിനിമയാണ് തന്റേതെന്ന് സംവിധായകൻ

  അലി അക്ബർ

  അലി അക്ബർ

  • Share this:
   ആഷിഖ് അബു-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ 'വാര്യംകുന്നൻ' പ്രഖ്യാപനത്തിന് പിന്നാലെ മലയാള സിനിമയിൽ ഇതേവിഷയത്തിൽ തന്നെ മൂന്ന് ചിത്രങ്ങൾ കൂടി ഒരുങ്ങുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു. ഷഹബാസ് പാണ്ടിക്കാട് സംവിധാനം ചെയ്യുന്ന 'രണഭൂമി', നായകന്റെ പേര് പ്രഖ്യാപിക്കാത്ത, സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന്റെ ചിത്രം, കൂടാതെ തിരക്കഥ പൂർത്തിയായ നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങരയുടെ ചിത്രം എന്നിവയാണത്.

   മലബാർ കലാപത്തിൽ പ്രധാനിയായ വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ കഥപറയുന്ന ചിത്രമാണ് ആഷിഖ് അബു സംവിധാനം ചെയ്യുന്നത്.

   Also read: Prithviraj | വാരിയംകുന്നൻ: പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം രൂക്ഷം

   സംവിധായകൻ അലി അക്ബറും 1921ലെ മലബാർ കലാപത്തിന്റെ ചരിത്രം പറയുന്ന സിനിമയിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ അതേപ്പറ്റി കൂടുതൽ വിവരങ്ങൾ സംവിധായകൻ ഫേസ്ബുക് ലൈവിലൂടെ വ്യക്തമാക്കി.

   ഈ ചിത്രം പൊതുജനപങ്കാളിത്തത്തോടെ 'ക്രൗഡ് ഫണ്ടിംഗ്' രീതിയിലാണ് നിർമ്മിക്കുക. ജനങ്ങൾ സംഭാവന ചെയ്യുന്ന പണം കൊണ്ടാവും സിനിമ നിർമ്മിക്കുക. പ്രഖ്യാപന ശേഷം വധഭീഷണി പോലും നേരിടുന്നുവെന്ന് അലി അക്ബർ വീഡിയോയിൽ പറയുന്നത് കേൾക്കാം.

   "എന്നെ കുറേപേർ കൊല്ലാൻ വരുന്നുണ്ട്. ഇനി എന്നെ കൊന്നു എന്ന് തന്നെ വിചാരിക്കുക, ഈ സിനിമയില്ലാതെ പോവുകയില്ല. ഈ സിനിമയുണ്ടാവും, ശക്തമായുണ്ടാവും. എന്റെ ഫോട്ടോ വച്ചിട്ടുണ്ടാകും, മുന്നിൽ. അതിനാൽ ഭയമില്ല. സത്യത്തിന്റെ കൂടെയാണ് പോകുന്നത്. എഴുതപ്പെട്ട ചരിത്രത്തിന്റെയും, ജീവിച്ചിരിക്കുന്ന സാക്ഷ്യപത്രത്തിന്റെയും കൂടിയാവും ഞാൻ പോവുക," ലൈവ് വീഡിയോയിൽ അലി അക്ബർ പറയുന്നു.   പ്രഖ്യാപനശേഷം വ്യാജ ബാങ്ക് അക്കൗണ്ടുകളുടെ വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അലി അക്ബർ തന്നെ സംഭാവന അയക്കാനുള്ള മറ്റൊരു വീഡിയോയും അക്കൗണ്ട് വിവരങ്ങളുമായി വീണ്ടുമെത്തി.

   മതങ്ങളെ തമ്മിൽ അടിപ്പിക്കാനുള്ള സിനിമയല്ല, തമ്മിലടിക്കരുത് എന്ന് പറയാനുള്ള സിനിമയാണ് തന്റേതെന്ന് കൂടി അലി അക്ബർ കൂട്ടിച്ചേർക്കുന്നു.
   Published by:user_57
   First published:
   )}