• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിവാഹ ശേഷം സിനിമ ഉപേക്ഷിക്കുമോ? ആരാധകന്റെ ചോദ്യത്തിന് ആലിയയുടെ കിടിലൻ മറുപടി

news18
Updated: August 6, 2018, 3:34 PM IST
വിവാഹ ശേഷം സിനിമ ഉപേക്ഷിക്കുമോ? ആരാധകന്റെ ചോദ്യത്തിന് ആലിയയുടെ കിടിലൻ മറുപടി
news18
Updated: August 6, 2018, 3:34 PM IST
ആലിയ ഭട്ടും രൺബീർ കപൂറും പ്രണയത്തിലാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇപ്പോൾ പാപ്പരാസികൾ. അയൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായതെന്നാണ് ഗോസിപ്പുകൾ. അതിനുശേഷം പലപ്പോഴും ഒന്നിച്ചായിരുന്നു ഇരുവരുടെയും യാത്ര. ആലിയ -രൺബീർ വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് ഇപ്പോൾ പരക്കുന്ന വാർത്തകൾ.

വിവാഹത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയെന്നും 2020ന് മുമ്പ് വിവാഹം ഉണ്ടാകില്ലെന്നും ആലിയ പറഞ്ഞതായി നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. എപ്പോഴാകും ആലിയ രൺബീർ വിവാഹം എന്നാണ് ഒരു വിഭാഗം ആരാധകർ ആലോചിക്കുന്നത്. 

 എന്നാൽ വിവാഹ ശേഷം ആലിയ അഭിനയം തുടരുമോ എന്നാണ് മറ്റു ചിലർക്ക് അറിയേണ്ടത്. ഇൻസ്റ്റഗ്രാമിലെ ആസ്ക് മീ എനിതിംഗ് എന്ന സെക്ഷനിൽ ഇക്കാര്യം ആലിയയോട് തന്നെ ചോദിച്ചിരിക്കുകയാണ് ഒരു ആരാധകൻ.

ആരാധകന്റെ ചോദ്യത്തിന് ചുട്ട മറുപടി തന്നെ ആലിയ നൽകി. നിങ്ങളുടെ സ്റ്റാറ്റസ് ഒഴികെ മറ്റൊന്നും തന്നെ ഉപേക്ഷിക്കേണ്ടതായി വരുന്നില്ല. എനിക്ക് ഇഷ്ടമുള്ള കാലത്തോളം ഞാൻ അഭിനയിക്കും- ആലിയ വ്യക്തമാക്കുന്നു.

ആലിയയും രൺബീറും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ സോനം - ആനന്ദ് അഹൂജ വിവാഹത്തിൽ ഇരുവരും ഒന്നിച്ച് പങ്കെടുത്തതും രൺബീറിന്റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പം ആലിയ സമയം ചെലവഴിച്ചതും പ്രണയ വാർത്തകളുടെ ശക്തി കൂട്ടി.
First published: August 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍