നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ആലിയ, കത്രീന, അനുഷ്ക, ജാൻവി; വനിതാ ദിനം ആഘോഷപൂർണ്ണമാക്കാൻ പവർഫുൾ ഗാനവുമായി ബോളിവുഡ് താരറാണിമാർ

  ആലിയ, കത്രീന, അനുഷ്ക, ജാൻവി; വനിതാ ദിനം ആഘോഷപൂർണ്ണമാക്കാൻ പവർഫുൾ ഗാനവുമായി ബോളിവുഡ് താരറാണിമാർ

  Bollywood A listers come up with a special song to raise a toast to womanhood | ഗാനം 'അംഗ്രേസി മീഡിയം' എന്ന ചിത്രത്തിൽ

  ഗാനരംഗത്തിലെ താര സുന്ദരിമാർ

  ഗാനരംഗത്തിലെ താര സുന്ദരിമാർ

  • Share this:
   ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കത്രീന കൈഫ്, അനുഷ്ക ശർമ്മ, ജാൻ‌വി കപൂർ എന്നിവർ ഇർ‌ഫാൻ ഖാൻ-രാധിക മദൻ എന്നിവർ നായികാ നായകന്മാരായ 'അംഗ്രേസി മീഡിയത്തി'ൽ രസകരമായ ഒരു ഗാനവുമായി വന്നിരിക്കുകയാണ്. വനിതാ ദിനത്തിന്റെ പശ്ചാത്തലത്തിൽ, സമൂഹത്തിന്റെ ചോദ്യം ചെയ്യലുകൾക്ക് നിന്നുകൊടുക്കാതെ ഒരു സ്ത്രീ സ്വതന്ത്രയാവാനുള്ള ആഹ്വാനമാണ് 'കുഡി നു നാക്നെ ദേ' എന്ന ഗാനം.

   നടിമാരായ, കിയാര അദ്വാനി, കൃതി സാനോൺ, അനന്യ പാണ്ഡെ എന്നിവരും മ്യൂസിക് വീഡിയോയിൽ അണിനിരന്നു. സെൽഫി ക്യാമറകളിൽ ചിത്രീകരിച്ചു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. വിശാൽ ദാഡ്‌ലാനി ആലപിച്ച ഗാനം മാർച്ച് നാലിന് റിലീസ് ചെയ്തു.

   2018 ൽ ന്യൂറോ എൻഡോക്രൈൻ ട്യൂമർ കണ്ടെത്തിയ നായകൻ ഇർഫാൻ ചികിത്സയിലാണ്. ഇദ്ദേഹം ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമാവില്ല.

   നടിമാരുടെയെല്ലാം ഒത്തുചേരലിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ ഹോമി അദജാനിയ പറഞ്ഞു.

   You may also like:അഭിനയമോഹികൾ സൂക്ഷിക്കുക: വ്യാജ കാസ്റ്റിംഗ് ഡയറക്ടര്‍‍മാര്‍ വിലസുന്നു; മുന്നറിയിപ്പുമായി FEFKA [NEWS]വരനെ ആവശ്യമുണ്ട്: സിനിമയിലെ രസകരമായ രണ്ടാമത്തെ ഡിലീറ്റഡ് സീനും പുറത്തുവിട്ട് ദുൽഖർ; [NEWS]ഉപ്പും മുളകും ബാലുവും നീലുവും ഫേസ്ബുക് വിഡിയോയിൽ; അവർക്ക് പറയാനുള്ളതിതാണ് [NEWS]

   സിനിമാ മേഖലയിലെ എല്ലാവരും പരസ്പര സഹകരണത്തോടെ നിൽക്കണമെന്ന് കത്രീന പറഞ്ഞു. "ഇർ‌ഫാനും ഹോമിയും എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് വ്യക്തികളാണ്. അതിനാൽ അദ്ദേഹം എന്നെ വിളിച്ചപ്പോൾ ഈ ഗാനത്തിന്റെ ഭാഗമാവാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. എനിക്ക് തോന്നുന്നു, നമുക്ക് മറ്റൊരാളുടെ ഒപ്പം നിൽക്കാൻ കഴിയുമ്പോൾ അങ്ങനെ ചെയ്യണം. ഞങ്ങളുടെ ഈ മേഖലയിൽ അതെപ്പോഴും അങ്ങനെയായിരിക്കണം, " കത്രീന പറഞ്ഞു.

   ഈ ഗാനം എല്ലാവരേയും സന്തോഷിപ്പിക്കും എന്നാണ് അനുഷ്ക ശർമ്മയ്ക്ക് പറയാനുള്ളത്. ഇത്തരം ഒത്തുചേരലുകൾ ഈ ലോകത്തെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് നിർമ്മാതാവ് ദിനേശ് വിജൻ പറഞ്ഞു.

   First published:
   )}