നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ആലീസ് ഇൻ പാഞ്ചാലി നാട്' സൈന പ്ലേ ഒടിടിയിൽ റിലീസ് ചെയ്‌തു

  'ആലീസ് ഇൻ പാഞ്ചാലി നാട്' സൈന പ്ലേ ഒടിടിയിൽ റിലീസ് ചെയ്‌തു

  Alice in Panchalinadu released on Saina Play OTT platform | കള്ളന്മാരുടെ ഗ്രാമം എന്ന പേരിൽ അറിയപ്പെടുന്ന പാഞ്ചാലിനാട്ടിൽ നടക്കുന്ന ത്രില്ലർ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ദൃശൃവൽക്കരിക്കുന്നത്

  ആലീസ് ഇൻ പാഞ്ചാലി നാട്

  ആലീസ് ഇൻ പാഞ്ചാലി നാട്

  • Share this:
   എയ്‌സ് കോര്‍പ്പറേഷന്റെ ബാനറിൽ സുധിന്‍ വാമറ്റം സംവിധാനം ചെയ്ത 'ആലീസ് ഇന്‍ പാഞ്ചാലിനാട്' സൈന പ്ലേ ഒടിടി യിൽ റിലീസായി. ഇരുന്നൂറോളം പുതുമുഖങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിൽ കിംഗ് ലയര്‍, പത്ത് കല്‍പനകള്‍, ടേക്ക് ഓഫ്, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജയ് മാത്യു നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

   ബോളിവുഡ് താരം കാമ്യ അലാവത്ത് നായികയാവുന്ന ഈ ചിത്രത്തിൽ അനില്‍ മുരളി, പൊന്നമ്മ ബാബു, കെ.ടി.എസ്. പടന്നയില്‍, ജയിംസ് കൊട്ടാരം, അമല്‍ സുകുമാരന്‍, തൊമ്മന്‍ മങ്കുവ, കലാഭവന്‍ ജയകുമാര്‍, ശില്പ, ജോളി ഈശോ, സൈമണ്‍ കട്ടപ്പന എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി. സുകുമാർ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.

   അരുണ്‍ വി. സജീവ് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. കള്ളന്മാരുടെ ഗ്രാമം എന്ന പേരിൽ അറിയപ്പെടുന്ന പാഞ്ചാലിനാട്ടിൽ നടക്കുന്ന ത്രില്ലർ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ദൃശൃവൽക്കരിക്കുന്നത്.

   അൻപതിലധികം ലൊക്കേഷനുകളിലായി ചിത്രീകരിച്ച സിനിമയിൽ റഷീദ് മുഹമ്മദ് മുജീബ് മജീദ് എന്നിവർ സംഗീത സംവിധാനം നിർവ്വഹിക്കുന്നു. തീഫ് ത്രില്ലര്‍ ചിത്രമായ 'ആലീസ് ഇന്‍ പാഞ്ചാലി നാടിൽ' തസ്‌കരവീരന്മാരുടെ സങ്കേതമായ തിരുട്ടുഗ്രാമത്തില്‍ എത്തിപ്പെടുന്ന ആലീസ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് ഇടുക്കി എറണാകുളം ജില്ലകളുടെ പശ്ചാത്തലത്തിൽ സുധിന്‍ വാമറ്റം പറയുന്നത്. എഡിറ്റിംഗ്- ഉണ്ണി മലയിൽ, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.

   Also read: Mohanlal Drishyam | ജോർജുകുട്ടി ഇനി ഇന്തോനേഷ്യയിലേക്ക്; ദൃശ്യം വാര്‍ത്ത സ്ഥിരീകരിച്ച് ആന്റണി പെരുമ്പാവൂർ

   ചൈനക്ക് പിന്നാലെ കേരളത്തിൽ നിന്നും ജോർജ് കുട്ടിയും കുടുംബവും ഇന്തോനേഷ്യയിലേക്ക്. മലയാള ചിത്രം 'ദൃശ്യം' ഇന്തോനേഷ്യയിൽ റീമേക് ചെയ്യുന്ന വിവരം നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. ഇന്തോനേഷ്യൻ ഭാഷയിലേക്കു റീമേക് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് 'ദൃശ്യം'.

   "ഇൻഡോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി 'ദൃശ്യം' മാറിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു. ജക്കാർത്തയിലെ 'PT Falcon' കമ്പനിയാണ് ചിത്രം ഇന്ത്യോനേഷ്യയിൽ അവതരിപ്പിക്കുന്നത്. ഇതിനോടകം നാല് ഇന്ത്യൻ ഭാഷകളിലും രണ്ട് വിദേശ ഭാഷകളിലും 'ദൃശ്യം' റീമേക്ക് ചെയ്തു കഴിഞ്ഞു. മാത്രമല്ല, ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ മലയാള ചിത്രവും 'ദൃശ്യ'മാണ്. മോഹൻലാൽ സർ അഭിനയിച്ച് പ്രിയ സുഹൃത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്ത, 'ദൃശ്യം' ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ ഭേദിച്ചു മുന്നേറുമ്പോൾ, ഈ ചിത്രം നിർമ്മിക്കാനായതിന്റെ സന്തോഷവും അഭിമാനവും നിങ്ങൾ ഓരോരുത്തരുമായും ഈ നിമിഷത്തിൽ പങ്കു വെക്കുന്നു," ആന്റണി കുറിച്ചു.

   ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറവിയെടുത്ത സിനിമയുടെ സ്വീക്വൽ ഫെബ്രുവരി 19നാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മോഹന്‍ലാലിന്റെ ജോർജ് കുട്ടി എന്ന കഥാപാത്രത്തിനും ജീത്തു ജോസഫിന്റെ സംവിധായക മികവിനെയും പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.
   Published by:user_57
   First published:
   )}