• HOME
  • »
  • NEWS
  • »
  • film
  • »
  • അമ്മാവന്റെ വഴിയേ മരുമകളും; അഭിനയജീവിതം ആരംഭിക്കാനൊരുങ്ങി സൽമാന്റെ അന്തരവൾ

അമ്മാവന്റെ വഴിയേ മരുമകളും; അഭിനയജീവിതം ആരംഭിക്കാനൊരുങ്ങി സൽമാന്റെ അന്തരവൾ

ഒരുപാട് പുതുമുഖങ്ങൾ ഉണ്ടാവും. ഏതെങ്കിലും ഒരു നായികയെ കേന്ദ്രീകരിച്ചുള്ളതല്ല ചിത്രം

  • Last Updated :
  • Share this:
    സൽമാൻ ഖാന്റെ മരുമകളും അൽവിര ഖാൻ- അതുൽ അഗ്നിഹോത്രി ദമ്പതിമാരുടെ മകളുമായ അലിസ അഗ്നിഹോത്രി (Alizeh Agnihotri) ഉടൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോർട്ടുകൾ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ലെങ്കിലും, ജംതാര സംവിധായകൻ സോമേന്ദ്ര പാധിയാണ് അലിസയുടെ അരങ്ങേറ്റ ചിത്രം സംവിധാനം ചെയ്യുന്നതെന്ന് പറയപ്പെടുന്നു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ, സംവിധായകൻ റിപ്പോർട്ട് സ്ഥിരീകരിക്കുകയും, അതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കിടുകയും ചെയ്തു.

    "ബാക്കിയുള്ള അഭിനേതാക്കളെ ലോക്ക് ചെയ്തതിന് ശേഷം ഞങ്ങൾ സിനിമ പ്രഖ്യാപിക്കും. അപ്പോഴാണ് ഞങ്ങൾ ഷൂട്ടിങ്ങിലേക്ക് പോകാൻ തയ്യാറാവുക," ETimesനോട് സംസാരിച്ച സോമേന്ദ്ര പാധി വെളിപ്പെടുത്തി. സിനിമ യുവാക്കളെ കേന്ദ്രീകരിച്ചുള്ളതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുപാട് പുതുമുഖങ്ങൾ ഉണ്ടാവും. ഏതെങ്കിലും ഒരു നായികയെ കേന്ദ്രീകരിച്ചുള്ളതല്ല ചിത്രം. ഇത് തികച്ചും വ്യത്യസ്തമായ അരങ്ങേറ്റം ആയിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

    അലിസ അഗ്നിഹോത്രിയുടെ അരങ്ങേറ്റം എങ്ങനെയായിരിക്കുമെന്ന് നേരത്തെ തന്നെ നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സണ്ണി ഡിയോളിന്റെ ഇളയ മകൻ രാജ്‌വീറിനൊപ്പം അലിസ അരങ്ങേറ്റം കുറിക്കാൻ പോകുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അവ്നിഷ് ബർജാത്യയുടെ വരാനിരിക്കുന്ന പ്രണയകഥയിൽ ഇരുവരും അഭിനയിക്കേണ്ടതായിരുന്നു. എന്നാൽ, പദ്ധതി അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു.








    View this post on Instagram






    A post shared by ali (@alizehagnihotri)






    തായ് ഹീസ്റ്റ് ത്രില്ലർ ബാഡ് ജീനിയസിന്റെ റീമേക്കിലൂടെ അലിസ തന്റെ അരങ്ങേറ്റം കുറിക്കുമെന്ന് മറ്റൊരു റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ വർഷം ആദ്യമാണ് പ്രീ-പ്രൊഡക്ഷൻ ആരംഭിച്ചതെന്നും സൽമാൻ ഈ വർഷം അവസാനമോ 2023ന്റെ തുടക്കത്തിലോ റിലീസ് തിയതി നോക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ട് വർഷത്തിലേറെയായി അലിസ നൃത്തവും നാടകവും പഠിക്കുന്നുണ്ട്, അനന്തരവളുടെ പരിശീലനം സൽമാൻ ഖാൻ നേരിട്ട് നിരീക്ഷിക്കുന്നുണ്ട്.








    View this post on Instagram






    A post shared by ali (@alizehagnihotri)






    അടുത്തിടെ, നടൻ വിഹാൻ സമത്തിനൊപ്പം ഒരു പൂളിൽ നിൽക്കുന്ന ചിത്രം പങ്കിട്ടതിന് ശേഷം അലിസ ഡേറ്റിംഗ് ആരംഭിച്ചു എന്ന കിംവദന്തിക്ക് തുടക്കമിട്ടു. മിസ്മാച്ചഡ്, എറ്റേണലി കൺഫ്യൂസ്ഡ്, ഈഗർ ഫോർ ലവ് തുടങ്ങിയ പ്രോജക്ടുകളിലാണ് വിഹാൻ അഭിനയിച്ചത്.

    Summary: Alizeh Agnihotri, niece of actor Salman Khan is all set for her Bollywood debut. There have been rumours of her take off to big screen doing the rounds for a while, but however, it has been delayed until the director himself has announced which movie she is acting in
    Published by:user_57
    First published: