• HOME
  • »
  • NEWS
  • »
  • film
  • »
  • Ponniyin Selvan 2 | പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം എപ്പോഴിറങ്ങും? അറിയേണ്ടതെല്ലാം

Ponniyin Selvan 2 | പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം എപ്പോഴിറങ്ങും? അറിയേണ്ടതെല്ലാം

പൊന്നിയിൻ സെൽവൻ ഒന്നിനൊപ്പം ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരേസമയം ചിത്രീകരിച്ചു

പൊന്നിയിൻ സെൽവൻ

പൊന്നിയിൻ സെൽവൻ

  • Last Updated :
  • Share this:
    സംവിധായകൻ മണിരത്‌നത്തിന്റെ (Mani Ratnam) ബിഗ് ബജറ്റ് ചിത്രം 'പൊന്നിയിൻ സെൽവൻ 1' (Ponniyin Selvan) ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. ചിത്രം ഇതിനോടകം 300 കോടി കടന്നെന്നും ലോകമെമ്പാടുമായി 355 കോടിയിലധികം കളക്ഷൻ നേടിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

    ഇപ്പോഴിതാ, സിനിമയുടെ രണ്ടാം ഭാഗം, പൊന്നിയിൻ സെൽവൻ 2 2023 വേനൽക്കാല റിലീസിനായി കാത്തിരിക്കുകയാണെന്ന് ഫിലിം ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ട്വീറ്റ് ചെയ്തു. ഔദ്യോഗിക റിലീസ് തീയതി രണ്ടാഴ്ചയ്ക്കുള്ളിൽ ലോക്ക് ചെയ്യപ്പെടും. പൊന്നിയിൻ സെൽവൻ ഒന്നിനൊപ്പം ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരേസമയം ചിത്രീകരിച്ചെന്നും ആദർശ് ട്വീറ്റ് ചെയ്തു.





    വിക്രം, ഐശ്വര്യ റായ് ബച്ചൻ, ജയം രവി, കാർത്തി, തൃഷ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊന്നിയിൻ സെൽവൻ: I, കൽക്കി കൃഷ്ണമൂർത്തിയുടെ അതേ പേരിലുള്ള പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഏറ്റവും ശക്തനായ രാജാക്കന്മാരിൽ ഒരാളായ ജയം രവി അവതരിപ്പിച്ച അരുൾമൊഴിവർമ്മന്റെ കഥയാണ് ഈ സിനിമ അവതരിപ്പിക്കുന്നത്. അദ്ദേഹം ചോള ചക്രവർത്തിയായ രാജരാജ ചോള ഒന്നാമനായി ഉയർന്നു. ഐശ്വര്യയാണ് പഴുവൂരിലെ റാണി നന്ദിനിയെ അവതരിപ്പിക്കുന്നത്. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവന്റെ ആദ്യഭാഗം അഞ്ച് ഭാഗങ്ങളുള്ള പുസ്തകത്തിന്റെ ആദ്യ മൂന്ന് ഭാഗങ്ങളിൽ സംഭവിക്കുന്ന സുപ്രധാന കാര്യങ്ങളാണ്.

    Summary: Ponniyin Selvan second part is slated for a release in Summer 2023, tweeted film trade analyst Taran Adarsh. Directed by Mani Ratnam, the movie has an ensemble cast comprising Jayam Ravi, Aishwarya Rai, Vikram, Trisha and Karthi. Part 1 was released just recently
    Published by:Meera Manu
    First published: