• HOME
  • »
  • NEWS
  • »
  • film
  • »
  • ഓൾ ലൈറ്റ്‌സ് ചലച്ചിത്രമേള ; മികച്ച മലയാള ചിത്രങ്ങള്‍ക്ക് അപേക്ഷിക്കാം

ഓൾ ലൈറ്റ്‌സ് ചലച്ചിത്രമേള ; മികച്ച മലയാള ചിത്രങ്ങള്‍ക്ക് അപേക്ഷിക്കാം

ഫീച്ചര്‍ ഫിലിം, ഷോര്‍ട്ട് ഫിലിം വിഭാഗങ്ങളില്‍പ്പെട്ട സിനിമകള്‍ക്ക് ചലച്ചിത്രമേളയുടെ ഭാഗമാകാം

All lights film festival

All lights film festival

  • News18
  • Last Updated :
  • Share this:
    കൊച്ചി: അഞ്ചാമത് ആള്‍ ലൈറ്റ്‌സ് ഇന്ത്യ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയില്‍ ' സെലിബ്രേറ്റ് മലയാളം സിനിമ ' വിഭാഗത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. ഫീച്ചര്‍ ഫിലിം, ഷോര്‍ട്ട് ഫിലിം വിഭാഗങ്ങളില്‍പ്പെട്ട സിനിമകള്‍ക്ക് ചലച്ചിത്രമേളയുടെ ഭാഗമാകാം. ഓഗസ്റ്റ് 31 വരെ എന്‍ട്രികള്‍ സ്വീകരിക്കും.

    ചുരുങ്ങിയത് അഞ്ച് മിനിട്ട് മുതല്‍ 30 മിനിട്ട് വരെയാണ് ഷോര്‍ട്ട്ഫിലിമുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന സമയദൈര്‍ഘ്യം. ഫീച്ചർ ഫിലിമുകള്‍ക്ക് 60 മിനിട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യമുണ്ടായിരിക്കണം.

    2018 ജനുവരിയ്ക്കും, 2019 ഓഗസ്റ്റിനും മധ്യേ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കു മാത്രമേ അപേക്ഷിക്കാനാകൂ. എന്‍ട്രികള്‍ തികച്ചും സൗജന്യമായിരിക്കും.

    കൂടുതല്‍ വിവരങ്ങള്‍ക്ക് 9539967373
    Email : submissions@indywood.co.in
    First published: