ഹൈദരാബാദ്: പുഷ്പ 2ന് (Pushpa 2) ശേഷം അഭിനയിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്ജുന് (Allu Arjun). അര്ജുന് റെഡ്ഡി (Arjun Reddy) എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വംഗയ്ക്കൊപ്പമാണ് അല്ലു എത്തുന്നത്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഭൂഷണ് കുമാര്‍ ആണ് നിര്‍മ്മിക്കുന്നത്. ടി-സീരീസ് ഫിലിംസ് പ്രൊഡക്ഷന്‍സും ഭദ്രകാളി പിക്ചേഴ്സും ചേര്‍ന്നാണ് നിർമാണം.
കൃഷന് കുമാര്‍, പ്രണയ് റെഡ്ഡി വംഗ എന്നിവരും ചിത്രത്തിന്റെ നിര്‍മാതാക്കളാണ്. ശിവ് ചന്നയാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍. ടി-സീരീസ് ഫിലിംസ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന സന്ദീപ് വംഗയുടെ സ്പിരിറ്റ് പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും അല്ലു അര്ജുന് നായകനാവുന്ന ചിത്രം ആരംഭിക്കുക.
Also read: വരാഹരൂപം കോപ്പിയടി കേസ്; പൃഥ്വിരാജിനെതിരായ എഫ്ഐആറിന് ഹൈക്കോടതിയുടെ സ്റ്റേ തുടരും
പ്രഭാസാണ് ‘സ്പിരിറ്റ്’ എന്ന ചിത്രത്തില്‍ നായകനാവുന്നത്. ഒരു പോലീസുകാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത്.
രണ്‍ബീര്‍ കപൂറും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അനിമല്‍’ എന്ന ചിത്രമാണ് വംഗ പൂര്‍ത്തിയാക്കിയത്. ‘അര്ജുന് റെഡ്ഡിക്കു’ ശേഷം അദ്ദേഹം സംവിധാനം ചെയ്ത ഹിന്ദിയിലെ ‘കബീര്‍ സിംഗ്’ എന്ന സിനിമയുടെ വിജയത്തിന് ശേഷമാണ് രണ്‍ബീറിനൊപ്പം ചിത്രം ഒരുക്കിയിരിക്കുന്നത്.
അതേസമയം, അല്ലു അര്ജുന് നായകനായ പുഷ്പ 2 അണിയറയില്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ പ്രധാനകഥാപാത്രമായ ബന്‍വാര്‍ സിംഗ് ഷെഖാവത്തിനെ അവതരിപ്പിക്കുന്ന ഫഹദ് ഫാസില്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തിരുന്നു. ചന്ദനക്കടത്തുകാരനായ പുഷ്പരാജിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാറാണ്. പി.ആര്.ഒ.- ആതിര ദില്‍ജിത്ത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.