• HOME
  • »
  • NEWS
  • »
  • film
  • »
  • Pushpa 2 | അല്ലു അർജുനിന്റെ 'പുഷ്പ 2' റിലീസ് എപ്പോൾ? ഏറ്റവും പുതിയ വിവരങ്ങൾ

Pushpa 2 | അല്ലു അർജുനിന്റെ 'പുഷ്പ 2' റിലീസ് എപ്പോൾ? ഏറ്റവും പുതിയ വിവരങ്ങൾ

ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂൾ ഈ വർഷം ഡിസംബറിൽ ആരംഭിക്കാൻ സാധ്യത

പുഷ്പ 2

പുഷ്പ 2

  • Share this:
    അല്ലു അർജുനും (Allu Arjun) രശ്മിക മന്ദാനയും (Rashmika Mandanna) അഭിനയിച്ച 'പുഷ്പ: ദി റൈസ്' (Pushpa: The Rise) റിലീസ് ചെയ്തത് മുതൽ, ആരാധകർ അതിന്റെ തുടർഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 'പുഷ്പ: ദി റൂൾ' (Pushpa: The Rule) റിലീസിനായി ആരാധകർ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരുമെന്ന് ഏറ്റവും പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, പുഷ്പ 2 ന്റെ നിർമ്മാതാക്കൾ ചിത്രം 2024 ന്റെ തുടക്കത്തിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.

    'പിങ്ക് വില്ല' റിപ്പോർട്ട് പ്രകാരം, പുഷ്പ രണ്ടാം ഭാഗം, അതിന്റെ ആദ്യ ഭാഗത്തേക്കാൾ വലുതും മികച്ചതുമാക്കാൻ നിർമ്മാതാക്കൾ ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെടുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂൾ ഈ വർഷം ഡിസംബറിൽ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

    “പുഷ്പ 2 പുഷ്പ: ദി റൈസിനെക്കാൾ വലുതും മികച്ചതുമാണെന്ന് ഉറപ്പാക്കാൻ സുകുമാർ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ബാങ്കോക്കിലും മറ്റ് സ്ഥലങ്ങളിലും അദ്ദേഹം ധാരാളം ടെസ്റ്റ് ഷൂട്ടുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഔട്ട്പുട്ടിൽ അദ്ദേഹം തൃപ്തനായാൽ, ഡിസംബർ ആദ്യവാരം ആരംഭിക്കാൻ സാധ്യതയുള്ള അവസാന ചിത്രീകരണവുമായി അദ്ദേഹം മുന്നോട്ട് പോകും," വൃത്തങ്ങൾ പറഞ്ഞു.

    “സുകുമാറിന്റെ പെർഫെക്ഷന് വേണ്ടിയുള്ള കാത്തിരിപ്പ് സിനിമയുടെ റിലീസ് വൈകിപ്പിക്കും. ഷൂട്ടിംഗ് തിരക്കിട്ട് പൂർത്തിയാക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല, അതിനാൽ, നിർമ്മാതാക്കൾ പുഷ്പ 2 2024 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചു," ഉറവിടം കൂട്ടിച്ചേർത്തു.

    ഈ വർഷം ഒക്ടോബറിൽ, അല്ലു അർജുൻ എങ്ങനെയാണ് 'പുഷ്പ: ദി റൈസ്' രാജ്യത്തുടനീളമുള്ള എല്ലാവരും ആഘോഷിച്ചത് എന്നതിനെക്കുറിച്ച് സംസാരിച്ചു. “ഞങ്ങൾക്കിടയിൽ വ്യത്യസ്തത ഉണ്ടെന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഈ രാജ്യത്തിന്റെ സൗന്ദര്യം അതിന്റെ വൈവിധ്യമാണ്. എന്നാൽ ഈ സിനിമ (പുഷ്പ: ദ റൈസ്) ചെയ്തപ്പോൾ അത് രാജ്യം ആഘോഷിച്ചു. നമ്മൾ എല്ലാവരും ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ പുത്രന്മാരും പുത്രിമാരുമാണ്. അത് ഇന്ത്യൻ സിനിമയുടെ വിജയമാണെന്നതിൽ നമുക്കെല്ലാം അഭിമാനിക്കാം. ഈ ദുഷ്‌കരമായ സമയങ്ങളിൽ വിനോദത്തിലൂടെ രാജ്യത്തെ സേവിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്,” ന്യൂ ഡൽഹിയിൽ ‘CNN-News18 ഇന്ത്യൻ ഓഫ് ദി ഇയർ 2022’ അവാർഡ് സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

    സുകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച പുഷ്പ-ദ റൈസ് 2021-ലെ തെലുങ്ക് ആക്ഷൻ ഡ്രാമയായിരുന്നു. രക്തചന്ദനം കടത്തുന്ന കള്ളക്കടത്ത് സംഘത്തിലെ ഒരു കൂലിയുടെ ഉയർച്ചയെ കുറിച്ചാണ് പുഷ്പ ആദ്യ ഭാഗം പരാമർശിച്ചത്.  മുട്ടംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച ഈ ചിത്രത്തിൽ രശ്മിക മന്ദാനയ്‌ക്കൊപ്പം ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് അല്ലു അർജുനാണ്.

    Summary: Here is a status report for the sequel to the Allu Arjun and Rashmika Mandanna film 'Pushpa: The Rise.'
    Published by:user_57
    First published: