നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Pushpa | KGFനെ മറികടന്ന് അല്ലുവിന്റെ 'പുഷ്പ'; ആദ്യ ദിനം കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു

  Pushpa | KGFനെ മറികടന്ന് അല്ലുവിന്റെ 'പുഷ്പ'; ആദ്യ ദിനം കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു

  Allu Arjun movie Pushpa breaks first day collection record of KGF | മൊഴിമാറ്റം ചെയ്ത ഒരു ചിത്രത്തിന് ഇതൊരു റെക്കോർഡ് തുകയാണ്

  പുഷ്പ

  പുഷ്പ

  • Share this:
   അല്ലു അർജുൻ (Allu Arjun) -സുകുമാർ (Sukumar) കൂട്ടുകെട്ടിന്റെ ചിത്രമായ ‘പുഷ്പ’ (Pushpa) ലോകമെമ്പാടു നിന്നും ആദ്യ ദിനം 71 കോടി രൂപയുടെ മികച്ച കളക്ഷൻ നേടിയതായി റിപ്പോർട്ട്. മൊഴിമാറ്റം ചെയ്ത ഒരു ചിത്രത്തിന് ഇത് നല്ല സംഖ്യയാണെന്ന് പറയപ്പെടുന്നു. സിംഗിൾ സ്‌ക്രീനിൽ മികച്ച മുന്നേറ്റം നടത്തിയ ചിത്രം, ആദ്യ ദിനം അവസാനിച്ചപ്പോൾ മൾട്ടിപ്ലക്‌സുകളിൽ കൂടുതൽ ആളുകളെ സ്വാധീനിച്ച സിനിമയായി മാറി.

   മഹാരാഷ്ട്രയിൽ, സിംഗിൾ സ്‌ക്രീനുകൾ മികച്ച പ്രകടനം കാഴ്ചവെക്കുകയും, ചിത്രം ആദ്യ ദിവസം 3 കോടി നേടുകയും ചെയ്തു. മുംബൈയിൽ നിന്ന് മാത്രം ചിത്രം 1.50 കോടി നേടി.

   അതേസമയം ഡൽഹി, പഞ്ചാബ് തുടങ്ങിയ വടക്കൻ സംസ്ഥാനങ്ങളിലെ കളക്ഷൻ അത്ര മികച്ചതല്ലെങ്കിലും, ചില സിംഗിൾ സ്‌ക്രീനുകൾ നല്ല കളക്ഷൻ രേഖപ്പെടുത്തി.

   നിസാമിൽ 'പുഷ്പ' 11.45 കോടി രൂപ കളക്ഷൻ നേടി റെക്കോർഡ് ബോക്‌സ് ഓഫീസ് ചരിത്രം സൃഷ്ടിച്ചു, ഇത് ഈ പ്രദേശത്തെ ഏറ്റവും വലിയ വിഹിതമാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.

   തെലങ്കാനയിൽ 5 ഷോകൾ നടത്തിയിരുന്ന ‘പുഷ്പ’, ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതോടെ മികച്ച കളക്ഷൻ നേടാൻ കഴിഞ്ഞു.

   ഹിന്ദി ട്രേഡ് അനലിസ്റ്റുകൾ നൽകുന്ന വിവരമനുസരിച്ച്, വാരാന്ത്യത്തിൽ ‘പുഷ്പ’ വളരെ മികച്ച സംഖ്യകൾ നേടുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, 'പുഷ്പ'യുടെ ഹിന്ദി പതിപ്പ് 2.8 കോടി രൂപ കളക്ഷൻ നേടിയ 'കെജിഎഫിന്റെ' ആദ്യ ദിവസത്തെ കളക്ഷനെ മറികടന്നു. കോവിഡ് പാൻഡെമിക്കിന് മുൻപുള്ള റെക്കോർഡ് ആണ് പുഷ്പ ഭേദിച്ചത്.

   തമിഴ്‌നാട്ടിൽ, ‘പുഷ്പ’ 4 കോടി ഗ്രോസ് കളക്ഷൻ നേടിയതായി റിപ്പോർട്ട് ചെയ്യുന്നു. മൊഴിമാറ്റം ചെയ്തെത്തിയ തെലുങ്ക് ചിത്രത്തിന് ഇതൊരു അസാധാരണമായ തുടക്കമാണ്.

   കർണാടകയിൽ, ചിത്രം ഇതിനകം 3.60 കോടി രൂപ നേടിയിട്ടുണ്ട്. മൊത്തം കളക്ഷൻ 6.5 മുതൽ 7 കോടി രൂപ വരെയാണ്. കേരളത്തിലെയുംകേരളത്തിൽ ആദ്യ ദിനം 1,28,00,000 നേടിയതായി റിപോർട്ടുണ്ട്. മറ്റ് പ്രദേശങ്ങളിലെ കണക്കുകൾ ഇനിയും ലഭ്യമല്ലെങ്കിലും, നിർമ്മാതാക്കൾ പ്രതീക്ഷിച്ചിരുന്ന പോലെ ഒരു നല്ല തുടക്കമാണ് ‘പുഷ്പ’ നേടിയത്.   രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളിലെ 'പുഷ്പ'യുടെ കളക്ഷൻ വിവരങ്ങൾ:

   1. മുംബൈ - 1,41,00,000
   2. ഡൽഹി / യുപി - 62,00,000
   3. ഈസ്റ്റ് പഞ്ചാബ് - 14,00,000
   4. രാജസ്ഥാൻ - 16,00,000
   5. സി പി ബെരാർ - 49,00,000
   6. സിഐ - 15,00,000
   7. നിസാം / ആന്ധ്ര - 30,50,00,000
   8. മൈസൂർ / കർണാടക - 5,23,00,000
   9. തമിഴ്നാട് - 3,07,00,000
   10. കേരളം - 1,28,00,000
   11. പശ്ചിമ ബംഗാൾ - 24,00,000
   12. ബിഹാർ - 20,00,000
   13. അസം - 3,00,000
   14. ഒഡീഷ - 42,00,000

   Summary: Allu Arjun movie Pushpa has set the first day collection record in box office to new heights. The film has grossed Rs 71 crores on day one across the world, according to official stats. Pushpa, which has dubbed version in several languages, is a massive hit
   Published by:user_57
   First published: