രാജ്യസ്നേഹവും ധീരതയും പറയുന്ന അദിവി ശേഷ് (Adivi Sesh) നായകനാവുന്ന ചിത്രം 'മേജർ' (Major) തിയേറ്ററുകളിൽ എത്തിക്കഴിഞ്ഞു. വലിയ പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ആദ്യ ദിവസം തന്നെ ലഭിക്കുന്നത്. സൂപ്പർ താരം അല്ലു അർജുൻ (Allu Arjun) സിനിമയെ പ്രശംസിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നു. ട്വിറ്ററിലൂടെയാണ് താരം തന്റെ അഭിപ്രായം പങ്കുവെച്ചത്.
മേജർ ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ തൊടുന്ന സിനിമയാണെന്ന് അല്ലു പറഞ്ഞു. അദിവി ശേഷിന്റെ പ്രകടനത്തേയും അല്ലു അർജുൻ അഭിനന്ദിച്ചു. പതിനാല് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ധീരമായ ജീവിത കഥയാണ് 'മേജർ' പറയുന്നത്.
ആദ്യ ദിനം തന്നെ പ്രേക്ഷകർ വലിയ വരവേൽപ്പാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും പല സ്ഥലങ്ങളിലും രാജ്യസ്നേഹം വിളിച്ചോതുന്ന പ്രതികരണത്തോടെയാണ് പ്രേക്ഷകർ തിയേറ്റർ വിട്ടത്.
Excellent work by director @SashiTikka. Beautifully crafted . Big congratulations & my personal respect to the producer @urstrulyMahesh garu for giving the audience such a heartwarming experience & @AplusSMovies . Major : A story that touches every Indian heart.
അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരൺ ടിക്കയാണ് സംവിധാനം. നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും എ + എസ് മൂവീസും ചേർന്നാണ് നിർമാണം.
2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ.എസ്.ജി. കമാൻഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിക്കുന്നത്. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു.
ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 26 / 11 മുംബൈ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട ഒരു എൻ ആർ ഐയുടെ റോളിൽ ആണ് സായി മഞ്ചരേക്കർ എത്തുന്നത്. അതേസമയം അക്രമണത്തിൽ പെട്ടുപോയ കഥാപാത്രമായാണ് ശോഭിത എത്തുന്നത്. പി.ആർ.ഒ.- ആതിര ദിൽജിത്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.