RRR | RRRലെ തകർപ്പൻ പ്രകടനം; റാം ചരണിനും ജൂനിയർ എൻ.ടി.ആറിനും അല്ലു അർജുനിന്റെ അഭിനന്ദനം
RRR | RRRലെ തകർപ്പൻ പ്രകടനം; റാം ചരണിനും ജൂനിയർ എൻ.ടി.ആറിനും അല്ലു അർജുനിന്റെ അഭിനന്ദനം
Allu Arjun praises Ram Charan and Jr NTR for their performance in RRR | ജൂനിയര്‍ എന്‍ടിആറും രാംചരണും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് കൂടാതെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് എന്നിങ്ങനെ പത്തു ഭാഷകളിലാണ് പുറത്ത് വന്നിരിക്കുന്നത്
ഇന്ത്യന്‍ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന രാജമൗലി (S.S. Rajamouli) ചിത്രമാണ് RRR. മാര്‍ച്ച് 25ന് റിലീസിനെത്തിയ ചിത്രം റെക്കോര്‍ഡ് കളക്ഷന്‍ നേടി മുന്നേറുകയാണ്. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് മാത്രമായി 100 കോടിയിലേറെയാണ് വരുമാനം നേടിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 36 കോടിയിലേറെ വരുമാനം നേടിയെന്ന് ട്രെയ്ഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇപ്പോഴിതാ RRRനെ പുകഴ്ത്തി അല്ലു അര്ജുന് രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് നടന് ചിത്രത്തിനെക്കുറിച്ച് വാചാലനായത്. "എല്ലാവരും വളരെ ഗംഭീരമായ പ്രകടനമാണ് കാഴ്ച വെച്ചത്. എല്ലാം കൊണ്ടും RRR വളരെ മികച്ച ഒരു സിനിമയാണ്. റാം ചരണ്‍ തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇപ്പോള്‍ കാഴ്ച വെച്ചിരിക്കുന്നത്." റാം ചരണിന്റെ പ്രകടനം കണ്ട് അഭിമാനം തോന്നിയെന്നും അല്ലു അര്ജുന് ട്വിറ്ററില്‍ കുറിച്ചു.
Hearty Congratulations to the Entire team of #RRR . What a spectacular movie. My respect to our pride @ssrajamouli garu for the vision. Soo proud of my brother a mega power @AlwaysRamCharan for a killer & careers best performance. My Respect & love to my bava… power house
മികച്ച പ്രതികരണമാണ് RRRന് ലഭിക്കുന്നത്. ജൂനിയര്‍ എന്‍ടിആറും രാംചരണും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് കൂടാതെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് എന്നിങ്ങനെ പത്തു ഭാഷകളിലാണ് പുറത്ത് വന്നിരിക്കുന്നത്. മൂന്ന് മണിക്കൂര്‍ ആറ് മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. റാം ചരണും ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ആലിയ ഭട്ടാണ് നയിക. ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ജൂനിയര്‍ എന്‍.ടി.ആര്. കൊമരു ഭീം ആയും റാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.
550 കോടി മുതല്‍മുടക്കില്‍ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഡിവിവി ദാനയ്യയാണ്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും ഛായാഗ്രഹണം കെ.കെ. സെന്തില്‍ കുമാറും നിര്‍വഹിക്കുന്നു. സംഗീതം എം.എം. കീരവാണി,റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 550 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.