• HOME
  • »
  • NEWS
  • »
  • film
  • »
  • Pushpa The Rule | അല്ലു അർജുന്റെ പുഷ്പ രണ്ടാം ഭാഗത്തിന്റെ പൂജ കഴിഞ്ഞു; ഷൂട്ടിംഗ് ഉടനെ ആരംഭിക്കും

Pushpa The Rule | അല്ലു അർജുന്റെ പുഷ്പ രണ്ടാം ഭാഗത്തിന്റെ പൂജ കഴിഞ്ഞു; ഷൂട്ടിംഗ് ഉടനെ ആരംഭിക്കും

ചിത്രീകരണം സെപ്റ്റംബർ മാസം മുതൽ

'പുഷ്പ: ദി റൂൾ' പൂജ

'പുഷ്പ: ദി റൂൾ' പൂജ

  • Last Updated :
  • Share this:
    ബാഹുബലിക്കും കെജിഎഫിനും ശേഷം തെന്നിന്ത്യന്‍ സിനിമകളിൽ നിന്ന് പാന്‍ ഇന്ത്യന്‍ തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പുഷ്‍പയുടെ (Pushpa: The Rise) രണ്ടാം ഭാഗമെത്തുന്നു. ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം നടന്നു. ചിത്രീകരണം സെപ്റ്റംബർ മാസം മുതൽ തുടങ്ങും.

    രക്ത ചന്ദനം കടത്തുന്ന പുഷ്‍പരാജിന്‍റെ ജീവിതയാത്രയായിരുന്നു ആദ്യ ഭാഗമായ 'പുഷ്പ: ദി റൈസ്' പ്രമേയമാക്കിയത്. അധികാരം കയ്യടക്കുന്ന നായകന്റെ കഥയാണ് 'പുഷ്‍പ: ദി റൂള്‍' എന്ന രണ്ടാം ഭാഗത്തിൽ. രശ്മിക മന്ദാന നായികയായെത്തുമ്പോൾ ചിത്രത്തില്‍ പ്രതിനായകനായ എസ്.പി. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസില്‍ തന്നെയാണ് എത്തുന്നത്. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ്.



    'പുഷ്പ: ദി റൈസ്' 2021 ലെ ഏറ്റവും വലിയ വാണിജ്യ ബ്ലോക്ക്ബസ്റ്റർ ആയി മാറി, കൂടാതെ ബോക്‌സ് ഓഫീസിൽ 350 കോടിയിലധികം രൂപ കളക്ഷൻ ഇനത്തിലും നേടി. സിനിമയേക്കാൾ പുഷ്പ മാനിയ ലോകം ഏറ്റെടുത്തു. ചിത്രത്തിലെ സംഭാഷണങ്ങൾ മുതൽ മാനറിസങ്ങളും പാട്ടുകളും വരെ, ലോകമെമ്പാടും ജനപ്രിയമായി മാറി. എന്തിനേക്കാളും, അല്ലു അർജുന്റെ പ്രകടനം ആഗോളതലത്തിൽ പ്രശംസിക്കപ്പെട്ടു.

    അല്ലു അർജുൻ, രശ്മിക മന്ദാന എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, ധനുഞ്ജയ, സുനിൽ, അനസൂയ ഭരദ്വാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ സുകുമാർ ബാന്ദ്രെഡിയാണ് സാങ്കേതിക സംഘത്തിലെ പ്രധാനി.

    'പുഷ്പ 2' ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അല്ലു അർജുൻ നായകനാകുന്ന ചിത്രത്തിൽ വിജയ് സേതുപതി വില്ലനായി എത്തുമെന്ന് നേരത്തെ ചില റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. എന്നാൽ, സംവിധായകൻ ആറ്റ്‌ലിയുടെ 'ജവാൻ' എന്ന സിനിമയിൽ വിജയ് സേതുപതി വില്ലൻ വേഷം ചെയ്യുന്ന തിരക്കിലാണെന്ന് നടന്റെ ടീം അറിയിച്ചു.

    ഷാരൂഖ് ഖാനും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സംവിധായകൻ ആറ്റ്‌ലിയുടെ 'ജവാൻ' എന്ന സിനിമയിൽ മാത്രമാണ് വിജയ് സേതുപതി വില്ലൻ വേഷം ചെയ്യുന്നത്, മറ്റ് തെലുങ്ക് പ്രോജക്ടുകളിലൊന്നും അദ്ദേഹം നെഗറ്റീവ് റോളിൽ അഭിനയിച്ചിട്ടില്ലെന്നും വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

    Summary: Allu Arjun movie Pushpa: The Rise has set its sequel rolling. Titled 'Pushpa: The Rule', the movie is all set to begin from September 2022. The first part saw a massive reception worldwide, apart from a huge stardom for lead actors Allu Arjun and Rashmika Mandanna
    Published by:user_57
    First published: