അല്ലു അർജുൻ നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥി

news18india
Updated: November 7, 2018, 1:04 PM IST
അല്ലു അർജുൻ നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥി
Allu Arjun
  • Share this:
നവംബർ 10നു നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി എത്തുന്നത് തെന്നിന്ത്യൻ താരം അല്ലു അർജുൻ. സർക്കാർ ഇതിനോടകം തന്നെ അല്ലുവിനെ പ്രത്യേകം ക്ഷണിതാവാക്കിയ വിവരം അറിയിച്ചിട്ടുണ്ട്. കേരളം പ്രളയക്കെടുതിയിൽ ദുരിതം അനുഭവിച്ചപ്പോൾ 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം സംഭാവനയായി നൽകിയത്. ഇതുപോലെ തിത്തലി ചുഴലിക്കാറ്റിൽപ്പെട്ടവർക്കും താരം സഹായം എത്തിച്ചിട്ടുണ്ട്.ആര്യ, ബണ്ണി, ബദരീനാഥ് എന്നീ ചിത്രങ്ങളിലൂടെ യുവ ആരാധകരുടെ പ്രിയങ്കരനായി മാറിയ തെലുങ്ക് താരമാണ് അല്ലു. ഇക്കാരണം ഒന്നു കൊണ്ടു തന്നെ ചിലർ തമാശക്ക് 'മല്ലു' അർജുൻ എന്ന ഓമനപ്പേരിട്ടിട്ടുണ്ട് അല്ലുവിന്.

ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച നടക്കാറുള്ള വള്ളം കളി ഇത്തവണ പ്രളയം നിമിത്തം മൂന്നു മാസം കഴിഞ്ഞാണ് പുന്നമട കായലിൽ നടത്തപ്പെടുന്നത്. 25 ചുണ്ടൻ വള്ളങ്ങളും 56 ചെറു വള്ളങ്ങളും ഉൾപ്പെടെ 81 വള്ളങ്ങളാവും മത്സരത്തിൽ മാറ്റുരയ്ക്കുക.

എന്റെ പേര് സൂര്യ, എന്റെ വീട് ഇന്ത്യയാണ് കേരളത്തിലേക്ക് വന്ന അല്ലുവിനെ ഏറ്റവും പുതിയ ചിത്രം. എന്നാവും അല്ലു മലയാളത്തിലെത്തുക എന്നാണു ആരാധകരുടെ കാത്തിരിപ്പ്.

First published: November 7, 2018, 11:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading