HOME » NEWS » Film »

കലിപ്പ് മൂഡിൽ ചാക്കോച്ചൻ, അള്ള് രാമേന്ദ്രൻ ഫസ്റ്റ് ലുക്ക്

news18india
Updated: November 28, 2018, 6:35 PM IST
കലിപ്പ് മൂഡിൽ ചാക്കോച്ചൻ, അള്ള് രാമേന്ദ്രൻ ഫസ്റ്റ് ലുക്ക്
  • Share this:
കുഞ്ചാക്കോ ബോബന്റെ അള്ള് രാമേന്ദ്രൻ 2019 ജനുവരിയിൽ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ ആകെ കലിപ്പ് മൂഡിൽ ഇരിക്കുന്ന ചാക്കോച്ചന്റെ വ്യത്യസ്തമായ ലുക്കാണ് കാണാൻ കഴിയുക. സൂചനകളിൽ നിന്നും ഒരു വർക്ഷോപ് മെക്കാനിക്കിന്റെ വേഷമാവും നായകനെന്നാണ് ഊഹിക്കാനാവുക. പോരാട്ടം സംവിധാനം ചെയ്ത ബിലഹരി കെ. രാജാണ് സംവിധാനം. ജോണി, ജോണി എസ് അപ്പയാണ് ചാക്കോച്ചന്റെ ഏറ്റവും പുതിയ ചിത്രം. ഇതിനു ശേഷം ഡിസംബർ റിലീസായി ലാൽ ജോസ് സംവിധാനം ചെയ്ത തട്ടുമ്പുറത്തു അച്യുതൻ തിയേറ്ററുകളിലെത്തും.



അപർണ ബാലമുരളി, ചാന്ദിനി ശ്രീധരൻ, കൃഷ്ണപ്രഭ, കൃഷ്ണ ശങ്കർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കോമഡി ത്രില്ലറായാവും ചിത്രം പുറത്തു വരിക. ഷാൻ റഹ്മാൻ സംഗീതം നൽകുന്ന ഗാനങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, ക്യാമറ ജിംഷി ഖാലിദ്, ആഷിഖ് ഉസ്മാനാണ് നിർമ്മാണം. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിടാത്തതിനാൽ ചാക്കോച്ചൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.

First published: November 28, 2018, 6:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories