നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'ആരും കാണാതെ' അള്ള് രാമേന്ദ്രൻ ഗാനം പുറത്തിറങ്ങി

    'ആരും കാണാതെ' അള്ള് രാമേന്ദ്രൻ ഗാനം പുറത്തിറങ്ങി

    • Share this:
      കുഞ്ചാക്കോ ബോബൻ ചിത്രം അള്ള് രാമേന്ദ്രനിലെ പ്രണയ ഗാനം 'ആരും കാണാതെ' പുറത്തിറങ്ങി. അപർണ ബാലമുരളിയും കൃഷ്ണ ശങ്കറും അഭിനയിച്ച വീഡിയോ സോങ് ആണ് ഇപ്പോൾ വന്നിരിക്കുന്നത്. അദീഫ് മുഹമ്മദ് ആണ് ഗായകൻ. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ഷാൻ റഹ്‌മാൻ ആണ്.



      പോരാട്ടം സംവിധാനം ചെയ്ത ബിലഹരി കെ. രാജാണ് അള്ള് രാമേന്ദ്രൻ സംവിധാനം. കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം, ലാൽ ജോസ് സംവിധാനം ചെയ്ത തട്ടുമ്പുറത്തു അച്യുതൻ, വൻ പ്രേക്ഷക സമ്മിതിയോടെ തിയേറ്ററുകൾ കീഴടക്കുകയാണ്. 2019ലെ ആദ്യ ചാക്കോച്ചൻ ചിത്രമാകും അള്ള് രാമേന്ദ്രൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും, ടീസറും നേരത്തെ പുറത്തു വന്നിരുന്നു. ടീസർ യൂട്യൂബിൽ ട്രെൻഡിങ് നമ്പർ വൺ ആയിരുന്നു. ഈ മാസം തന്നെ ചിത്രം പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു.

      അപർണ ബാലമുരളി, ചാന്ദിനി ശ്രീധരൻ, കൃഷ്ണപ്രഭ, കൃഷ്ണ ശങ്കർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കോമഡി ത്രില്ലറായാവും ചിത്രം പുറത്തു വരിക. ഷാൻ റഹ്മാൻ സംഗീതം നൽകുന്ന ഗാനങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, ക്യാമറ ജിംഷി ഖാലിദ്, ആഷിഖ് ഉസ്മാനാണ് നിർമ്മാണം.

      First published:
      )}