HOME » NEWS » Film » MOVIES ALLU RAMENDRAN TEASER IS TRENDING NUMBER ONE ON

അള്ള് രാമേന്ദ്രൻ ട്രെൻഡിങ് നമ്പർ വൺ

news18india
Updated: December 26, 2018, 5:50 PM IST
അള്ള് രാമേന്ദ്രൻ ട്രെൻഡിങ് നമ്പർ വൺ
  • Share this:
നെറ്റിയിൽ മുറിവേറ്റ പാടുമായി രാമേന്ദ്രൻ രണ്ടും കല്പിച്ചുള്ള നിൽപ്പാണ്. 'അള്ളേ' എന്ന് വിളിക്കുന്നത് സൂക്ഷിച്ചു വേണം. എങ്ങനെ വേണമെങ്കിലും രാമേന്ദ്രൻ തിരിയും. കലിപ്പ് മൂഡിലെ ഇരിപ്പുമായി ഫസ്റ്റ് ലുക്കിൽ വന്നുവെങ്കിൽ അതിലും കലിപ്പനായെത്തിയ ചാക്കോച്ചന്റെ അള്ള് രാമേന്ദ്രൻ ടീസർ യൂട്യൂബിൽ ട്രെൻഡിങ് നമ്പർ വൺ. ക്രിസ്മസ് റിലീസ് ആയി വന്ന ജയസൂര്യ ചിത്രം പ്രേതത്തിന്റെ ട്രെയ്‌ലർ ഈയടുത്ത ഇടയ്ക്ക് ഒന്നാം സ്ഥാനം നേടിയിരുന്നു.

Youtube Video


പോരാട്ടം സംവിധാനം ചെയ്ത ബിലഹരി കെ. രാജാണ് സംവിധാനം. കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം, ലാൽ ജോസ് സംവിധാനം ചെയ്ത തട്ടുമ്പുറത്തു അച്യുതൻ, വൺ പ്രേക്ഷക സമ്മിതിയോടെ തിയേറ്ററുകൾ നിറഞ്ഞോടുകയാണ്. 2019 ലെ ആദ്യ ചാക്കോച്ചൻ ചിത്രമാകും അള്ള് രാമേന്ദ്രൻ. ജനുവരിയിൽ ചിത്രം പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

REVIEW: നാട്ടുപച്ചയുടെ കുളിർമയുമായി അച്യുതൻ

അപർണ ബാലമുരളി, ചാന്ദിനി ശ്രീധരൻ, കൃഷ്ണപ്രഭ, കൃഷ്ണ ശങ്കർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കോമഡി ത്രില്ലറായാവും ചിത്രം പുറത്തു വരിക. ഷാൻ റഹ്മാൻ സംഗീതം നൽകുന്ന ഗാനങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, ക്യാമറ ജിംഷി ഖാലിദ്, ആഷിഖ് ഉസ്മാനാണ് നിർമ്മാണം.

First published: December 26, 2018, 5:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories