'പന്ത്രണ്ട്' (Panthrandu) എന്ന ചിത്രത്തിന്റെ മ്യൂസിക് സ്റ്റുഡിയോ ആണ് ലൊക്കേഷൻ. സംഗീത സംവിധായകൻ പതിവ് ശാന്തത ഒക്കെ വിട്ട് മതിമറന്ന് ചുവടുകൾ വെച്ച് പാടുകയാണ്. 'പന്ത്രണ്ട്' എന്ന സിനിമയിലെ റാപ്പ് സംഗീതത്തിൽ ഉൾപ്പെടുന്ന 'പടകൾ ഉണരേ' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഒരാഴ്ച്ച മുൻപ് പുറത്തിറങ്ങിയിരുന്നു. ലിറിക്കൽ വീഡിയോ ഇപ്പോഴും മ്യൂസിക് വിഭാഗത്തിൽ ട്രെൻഡിങ്ങിൽ ഉണ്ട്. അതിലെ അവസാന ഭാഗത്തുള്ള ഇംഗ്ലീഷ് റാപ്പ് ആണ് അൽഫോൻസ് ജോസഫ് (Alphons Joseph) പാടുന്നത്.
വിനായകനും ഷൈൻ ടോം ചാക്കോയും ഉൾപ്പെടുന്ന ഗാനത്തിലെ ചില രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വളരെ വ്യത്യസ്ത ഭാവത്തിൽ അൽഫോൻസ് ജോസഫ് എന്ന സംഗീത സംവിധായകനെ ഈ പുതിയ വീഡിയോ കാണാം എന്നതാണ് ഹൈലൈറ്റ്.
ലിയോ തദേവൂസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 2022 ജൂൺ 10ന് ആഗോള റിലീസിന് ഒരുങ്ങുകയാണ്. ബി.കെ.ഹരിനാരായണൻ, ജോ പോൾ എന്നിവർ ചേർന്നാണ് 'പന്ത്രണ്ടി'ന് വേണ്ടി ഗാനരചന നിർവഹിച്ചിരിക്കുന്നത്.
ദേവ് മോഹൻ, വിനായകന്, ലാൽ, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു.
എഡിറ്റർ- നബു ഉസ്മാൻ, ലൈൻ പ്രൊഡ്യൂസർ- ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്ട്രോളർ- ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനർ- ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്, മേക്കപ്പ്- അമല്‍ ചന്ദ്രന്, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈൻ- യല്ലോ ടൂത്ത് സൗണ്ട് ഡിസൈനർ- ടോണി ബാബു, ആക്ഷന്‍ - ഫീനിക്സ് പ്രഭു, വി.എഫ്.എക്സ്. - മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുകു ദാമോദർ, അസോസിയേറ്റ് ഡയറക്ടർ- ഹരീഷ് ചന്ദ്ര മോഷൻ പോസ്റ്റർ- ബിനോയ് സി. സൈമൺ- പ്രൊഡക്ഷൻ മാനേജർ- നികേഷ് നാരായൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോഷ് കൈമൾ, പി.ആർ.ഒ.- ആതിര ദിൽജിത്.
Summary: A new video has been shared by director Leo Thaddeus which shows music director Alphons Joseph shake a leg to a song composed in his recording studio. The moment was captured while composing song for the movie Panthrandu. Shine Tom Chacko and Vinayakan are featured in the song for the movie
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.