HOME /NEWS /Film / Gold movie | 'ഓണത്തിന് സ്വർണ്ണമുരുകും' എന്ന് അൽഫോൺസ് പുത്രൻ; 'ഗോൾഡ്' റിലീസ് പ്രതീക്ഷയുമായി പ്രേക്ഷകർ

Gold movie | 'ഓണത്തിന് സ്വർണ്ണമുരുകും' എന്ന് അൽഫോൺസ് പുത്രൻ; 'ഗോൾഡ്' റിലീസ് പ്രതീക്ഷയുമായി പ്രേക്ഷകർ

Gold movie

Gold movie

ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് അൽഫോൺസ് പുത്രൻ ഉദ്ദേശിച്ചതെന്താവും?

  • Share this:

    ഒരു സിനിമയ്ക്ക് വിവിധ തരം പ്രചാരണായുധങ്ങൾ പയറ്റുന്ന സിനിമാക്കാരെ മലയാളത്തിൽ കാണാം. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് അൽഫോൺസ് പുത്രൻ (Alphonse Puthren). ആദ്യമായി സംവിധാനം ചെയ്ത 'പ്രേമം' എന്ന സിനിമയ്ക്ക് ശേഷം ഇറങ്ങുന്ന 'ഗോൾഡ്' (Gold movie) ഈ ഓണത്തിന് റിലീസ് ചെയ്യുന്ന വിവരം അദ്ദേഹം തീർത്തും ലളിതമായാണ് പ്രേക്ഷകരെ അറിയിച്ചത്. പൃഥ്വിരാജ് (Prithviraj), നയൻ‌താര (Nayanthara) എന്നിവരാണ് ചിത്രത്തിലെ നായികാനായകന്മാർ. 'ഓണത്തിന് സ്വർണ്ണമുരുകും' എന്ന ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അൽഫോൺസ് ഇക്കാര്യം അറിയിച്ചത്.

    ജോഷി എന്നാണ് പൃഥ്വിരാജ് കഥാപാത്രത്തിന് പേര്. സുമംഗലി ഉണ്ണിക്കൃഷ്ണനായി നയൻതാരയുമെത്തും.

    സിനിമയിലെ മുഴുവൻ കാസ്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന പ്രത്യേകതയുമായാണ് ടീസർ എത്തിയത്. പൃഥ്വിരാജ്, നയൻ‌താര, അജ്മൽ അമീർ, ലാലു അലക്സ്, ജഗദീഷ്, സുധീഷ്, പ്രേംകുമാർ, ബാബുരാജ്, ഇടവേള ബാബു, ഷമ്മി തിലകൻ, ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട്, സൈജു കുറുപ്പ്, റോഷൻ മാത്യു, ശാന്തികൃഷ്ണ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ എന്നിങ്ങനെ പോകുന്നു അഭിനേതാക്കളുടെ പട്ടിക. ഇതിനു പുറമെ അതിഥിവേഷങ്ങളിൽ സർപ്രൈസ് ഒളിഞ്ഞിരിപ്പുണ്ട്.

    അൽഫോൺസ് പുത്രനാണ് രചനയും സംവിധാനവും. നിർമ്മാണം: പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ നിർമ്മിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ., പ്രൊഡക്ഷൻ മാനേജർ: ഷെമിൻ മുഹമ്മദ്,

    പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ആന്റണി ഏലൂർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി, തോമസ്, അക്കൗണ്ടന്റ്: മാൽക്കം ഡിസിൽവ, വരികൾ: ശബരീഷ്, സംഗീതവും പശ്ചാത്തല സംഗീതവും: രാജേഷ് മുരുകേശൻ, കോസ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽ: അർജുൻ കല്ലിങ്കൽ, എഡിറ്റർ: അൽഫോൺസ് പുത്രൻ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ് - ശ്രീ ശങ്കർ ഗോപിനാഥ്, ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ്, സ്റ്റണ്ട്: അൽഫോൺസ് പുത്രൻ, പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ (24am), പ്രൊമോഷൻ കൺസൽട്ടൻറ്: വിപിൻ കുമാർ വി., നൃത്തസംവിധാനം: ദിനേശ് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ഛായാഗ്രാഹകൻ: ആനന്ദ് സി. ചന്ദ്രൻ, വിശ്വജിത്ത് ഒടുക്കത്തിൽ, ഗോൾഡ് ടെക്നീഷ്യൻ: ടോണി ജെ. തെക്കിനേടത്ത്, കളർ ഗ്രേഡിംഗ് : ആനന്ദ് സി. ചന്ദ്രൻ, അൽഫോൺസ് പുത്രൻ, ടൈപ്പോഗ്രാഫി: അൽഫോൺസ് പുത്രൻ.

    Summary: Alphonse Puthren shares a cryptic post to announce release of Gold movie. The film starring Prithviraj and Nayanthara in the lead roles marks the second directorial of Puthren after blockbuster movie Premam. Gold is likely to be an Onam release

    First published:

    Tags: Alphonse Puthren, Gold movie, Kunchacko Boban, Nayanthara, Prithviraj