• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES ALPHONSE PUTHREN TO DIRECT FAHADH FAASIL IN HIS NEXT

പ്രേമം സംവിധായകൻ അൽഫോൺസ് പുത്രന്റെ അടുത്ത ചിത്രത്തിൽ ഫഹദ് ഫാസിൽ നായകൻ

Alphonse Puthren to direct Fahadh Faasil in his next | ഫേസ്ബുക് പോസ്റ്റിലൂടെ അൽഫോൺസ് പുതിയ പ്രോജക്ടിന്റെ പ്രഖ്യാപനം നടത്തി

അൽഫോൺസ് പുത്രൻ, ഫഹദ് ഫാസിൽ

അൽഫോൺസ് പുത്രൻ, ഫഹദ് ഫാസിൽ

  • Share this:
    പ്രേമം സിനിമയ്ക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ നായകനാവും. 'പാട്ട്' എന്നാണ് സിനിമയുടെ പേര്. ഫേസ്ബുക് പോസ്റ്റിലൂടെ അൽഫോൺസ് പുതിയ പ്രോജക്ടിന്റെ പ്രഖ്യാപനം നടത്തി. പോസ്റ്റിലെ വരികൾ ചുവടെ:

    "എന്റെ അടുത്ത സിനിമയുടെ പേര്‌ 'പാട്ട്' എന്നാണ്. ഫഹദ് ഫാസിൽ ആണ് നായകൻ. സിനിമ നിർമ്മിക്കുന്നത് UGM Entertainments (സക്കറിയ തോമസ് & ആൽവിൻ ആന്റണി). മലയാള സിനിമയാണ്. ഈ പ്രാവശ്യത്തേക്കു സംഗീത സംവിധായകനും ഞാനായിരിക്കും. അഭിനയിക്കുന്നവരെയും പിന്നണിയിൽ പ്രവൃത്തിക്കുന്നവരെയും കുറിച്ചും അപ്ഡേറ്റ് ചെയ്യുന്നതാണ്."



    വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയിൽ ട്രെൻഡ്സെറ്ററായ നിവിൻ പോളി ചിത്രം 'പ്രേമത്തിന്' ശേഷം അൽഫോൺസ് മറ്റു ചിത്രങ്ങളൊന്നും സംവിധാനം ചെയ്തിരുന്നില്ല. പ്രേമത്തിന്റെ നിർമ്മാതാവ് കൂടിയായ അൻവർ റഷീദ് നിർമ്മിക്കുന്ന മറ്റൊരു ചിത്രത്തിലും അൽഫോൺസ് പുത്രൻ പങ്കാളിയാണ്. പ്രഖ്യാപനം കഴിഞ്ഞ പ്രോജക്ടിന്റെ മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

    തിയേറ്റർ റിലീസായ ട്രാൻസിന് ശേഷം ഡിജിറ്റൽ റിലീസ് ചെയ്ത ഫഹദ് ഫാസിൽ ചിത്രം 'സീ യു സൂൺ' നിലവിൽ ആമസോൺ പ്രൈമിൽ പ്രദർശനം തുടരുകയാണ്.
    Published by:Meera Manu
    First published:
    )}