നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ഫഹദ് ചിത്രം വൈകും; 'പ്രേമം' സംവിധായകൻ അൽഫോൺസ് പുത്രന്റെ അടുത്ത സിനിമ പൃഥ്വിരാജിനൊപ്പം?

    ഫഹദ് ചിത്രം വൈകും; 'പ്രേമം' സംവിധായകൻ അൽഫോൺസ് പുത്രന്റെ അടുത്ത സിനിമ പൃഥ്വിരാജിനൊപ്പം?

    Alphonse Puthren to join hands with Prithviraj for his next | 'പ്രേമം' സംവിധായകൻ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിൽ പൃഥ്വിരാജ് നായകനാവുമെന്ന് റിപ്പോർട്ട്

    പൃഥ്വിരാജ്, അൽഫോൺസ് പുത്രൻ

    പൃഥ്വിരാജ്, അൽഫോൺസ് പുത്രൻ

    • Share this:
      'പ്രേമം' സംവിധായകൻ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിൽ പൃഥ്വിരാജ് നായകനാവുമെന്ന് റിപ്പോർട്ട്. 2020 സെപ്റ്റംബറിൽ അൽഫോൺസ് പുത്രൻ ഫഹദ് ഫാസിൽ നായകനായ 'പാട്ട്' സംവിധാനം ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നു. നയന്താരയാണ് ചിത്രത്തിലെ നായികയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നിരുന്നാലും, ആ ചിത്രം അടുത്ത വർഷത്തേക്ക് മാറ്റിയതായും മറ്റൊരു ചിത്രത്തിനായി പൃഥ്വിരാജുമായി സംഭാഷണങ്ങൾ ആരംഭിച്ചുവെന്നും 'പിങ്ക് വില്ല' റിപ്പോർട്ടിൽ പറയുന്നു.

      “കോവിഡ് കാരണം, ഓരോ നടന്റെയും ഡേറ്റ് ഏറെമാറി. ഫഹദ് ഫാസിലും നയന്താരയും വേഷമിടുന്ന പാട്ടിന്റെ ഷൂട്ടിംഗ് ഈ വർഷം ആരംഭിക്കേണ്ടതായിരുന്നു, എന്നിരുന്നാലും, അവരുടെ മറ്റു ചില മുൻഗണനാ പദ്ധതികൾ കാരണം, ചിത്രം 2022 ലേക്ക് മാറ്റാൻ കാരണമായിരിക്കുന്നു," എന്ന് സിനിമയുമായി അടുത്ത വൃത്തം വെളിപ്പെടുത്തിയാതായി 'പിങ്ക് വില്ല' റിപ്പോർട്ടിൽ പറയുന്നു.

      ഇതിനിടയിൽ അൽഫോൻസ് മറ്റൊരു കഥ വികസിപ്പിച്ചു , അത് പൃഥ്വിരാജിന് നൽകി.

      സിനിമയുടെ ഇതിവൃത്തത്തിന്റെയും വിഭാഗത്തിന്റെയും വിശദാംശങ്ങൾ മറച്ചുവെച്ചിരിക്കെ, ഈ വർഷം തന്നെ ആരംഭിക്കാൻ സാധ്യതയുള്ള ഒരു സിനിമയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്യുകയാണ്. പൃഥ്വിരാജ് അൽഫോൺസിന്റെ തിരക്കഥയിൽ അതീവ താല്പര്യം പ്രകടിപ്പിക്കുകയും ഷൂട്ടിന്റെ സമയം തീരുമാനിക്കാൻ ശ്രമിക്കുന്നു എന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇരുവരും ഒന്നിലധികം കൂടിക്കാഴ്ചകൾ ഇതിനായി നടത്തിയിട്ടുണ്ട്. പൃഥ്വിരാജിന്റെ അൽഫോൻസുമായുള്ള ആദ്യ സിനിമയാവും ഇത്.



      ഫഹദ് ഫാസിൽ നിലവിൽ കമൽ ഹാസൻ, വിജയ് സേതുപതി ചിത്രം 'വിക്രമിന്റെ' ഭാഗമാകാനുള്ള തിരക്കിലാണ്. പൃഥ്വിരാജിന്റേതായി ഒരു തെലുങ്ക് ചിത്രം ഒരുങ്ങുന്നു എന്നും സൂചനയുണ്ട്.

      "എന്റെ അടുത്ത സിനിമയുടെ പേര്‌ 'പാട്ട്' എന്നാണ്. ഫഹദ് ഫാസിൽ ആണ് നായകൻ. സിനിമ നിർമ്മിക്കുന്നത് UGM Entertainments (സക്കറിയ തോമസ് & ആൽവിൻ ആന്റണി). മലയാള സിനിമയാണ്. ഈ പ്രാവശ്യത്തേക്കു സംഗീത സംവിധായകനും ഞാനായിരിക്കും. അഭിനയിക്കുന്നവരെയും പിന്നണിയിൽ പ്രവൃത്തിക്കുന്നവരെയും കുറിച്ചും അപ്ഡേറ്റ് ചെയ്യുന്നതാണ്." എന്നായിരുന്നു 'പാട്ട്' പ്രഖ്യാപിച്ചുകൊണ്ടുള്ള അൽഫോൺസ് പുത്രന്റെ കുറിപ്പ്.

      വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയിൽ ട്രെൻഡ്സെറ്ററായ നിവിൻ പോളി ചിത്രം 'പ്രേമത്തിന്' ശേഷം അൽഫോൺസ് മറ്റു ചിത്രങ്ങളൊന്നും സംവിധാനം ചെയ്തിരുന്നില്ല. പ്രേമത്തിന്റെ നിർമ്മാതാവ് കൂടിയായ അൻവർ റഷീദ് നിർമ്മിക്കുന്ന മറ്റൊരു ചിത്രത്തിലും അൽഫോൺസ് പുത്രൻ പങ്കാളിയാണ്. പ്രഖ്യാപനം കഴിഞ്ഞ പ്രോജക്ടിന്റെ മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

      Summary: A report suggests that Prithviraj and Alphonse Puthren may join hands for their next venture in Malayalam cinema. Puthren had earlier announced a project with Fahadh Faasil called 'Pattu'. However, Covid 19 outbreak and subsequent impact on film industry has prompted him to push the movie to 2022
      Published by:user_57
      First published:
      )}