• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അമലപോൾ ബോളിവുഡിലേക്ക്

news18
Updated: July 24, 2018, 1:01 PM IST
അമലപോൾ ബോളിവുഡിലേക്ക്
news18
Updated: July 24, 2018, 1:01 PM IST
തെന്നിന്ത്യയിൽ വിവിധ ഭാഷകളിൽ മികച്ച പ്രകടനം നടത്തി ശ്രദ്ധേയയായ അമലപോൾ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നു. അർജുൻ രാംപാലിനൊപ്പമാകും അമലയുടെ ബോളിവുഡ് അരങ്ങേറ്റം. നരേഷ് മൽഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നരേഷ് തന്റെ ചില തമിഴ് ചിത്രങ്ങൾ കണ്ടിരുന്നുവെന്നും അതിനു ശേഷമാണ് തന്നെ സമീപിച്ചതെന്നും അമല ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കഥ കേൾക്കുന്നതിനായി സംവിധായകനെ കണ്ടിരുന്നുവെന്നും കഥ കേട്ടപ്പോൾ സന്തോഷം തോന്നിയെന്നും അമല പറഞ്ഞു.

തയ്യൽക്കാരിയുടെ വേഷമാണ് ചിത്രത്തിൽ തനിക്കെന്നും ഓഡിഷൻ ഇല്ലെന്നും അമല വ്യക്തമാക്കി. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് വിവരം. ഹിമാലയമാണ് ലൊക്കേഷൻ. ബോളിവുഡിൽ തനിക്ക് ലഭിക്കുന്ന ആദ്യ ഓഫറല്ല ഇതെന്ന് അമല പറഞ്ഞു. പല ഓഫറുകളും വന്നിട്ടുണ്ടെന്നും ബിക്കിനി സീനുള്ളതിനാൽ ഒരു ചിത്രം ഒഴിവാക്കിയെന്നും ചില വേഷങ്ങൾ അനുയോജ്യമല്ലെന്ന് തോന്നിയതു കൊണ്ട് വേണ്ടെന്ന് വച്ചെന്നും അമല പോൾ പറയുന്നു.

അരവിന്ദ് സ്വാമി നായകനായ ഭാസ്കർ ഒരു റാസ്കൽ എന്ന ചിത്രമാണ് അമല അവസാനമായി അഭിനയിച്ചത്. പൃഥ്വിരാജ് നായകനാകുന്ന ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രം ആടുജീവിതത്തിലും അമലയാണ് നായികയെന്നാണ് സൂചന.
First published: July 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍