HOME » NEWS » Film »

അമല പോൾ ഇനി അഭിനേത്രി മാത്രമല്ല, പുതിയ വേഷം ഇതാണ്

Amala Paul is a producer too | ആദ്യ ക്ലാപ്പിന്റെ ചിത്രം ലൊക്കേഷനിൽ നിന്ന് ഇൻസ്റ്റാഗ്രാം വഴി പങ്കു വച്ചാണ് അമല ഈ വാർത്ത പ്രേക്ഷകർക്ക് മുന്നിൽ പങ്കു വച്ചത്

news18india
Updated: April 4, 2019, 1:26 PM IST
അമല പോൾ ഇനി അഭിനേത്രി മാത്രമല്ല, പുതിയ വേഷം ഇതാണ്
അമല പോൾ
  • Share this:
'ക്യാമറാമാൻ വേണുവിനൊപ്പം രേണുക'. ഈ ഡയലോഗ് മാത്രം മതി മലയാളികൾക്ക് അമല പോളിനെ ഓർക്കാൻ. റൺ ബേബി റണ്ണിൽ തീപ്പൊരി ജേർണലിസ്റ്റിനെ അവതരിപ്പിച്ച അമല വീണ്ടും ക്യാമറക്കു മുന്നിൽ വരികയാണ്. പക്ഷെ ഇത്തവണ ക്യാമറക്ക് മുന്നിൽ വരുമ്പോൾ മലയാളികളുടെ 'മൈന' പെൺകുട്ടി പിന്നണിയിൽ മറ്റൊരു വേഷം കൂടി കൈകാര്യം ചെയ്യുന്നുണ്ടാവും. അമല ഇനി നിർമ്മാതാവ് കൂടിയാണ്. ചിത്രം കടാവർ. ഫോറൻസിക് പാത്തോളജിസ്റ് ആയാവും അമലയുടെ വേഷം. ആദ്യ ക്ലാപ്പിന്റെ ചിത്രം ലൊക്കേഷനിൽ നിന്ന് ഇൻസ്റ്റാഗ്രാം വഴി പങ്കു വച്ചാണ് അമല ഈ വാർത്ത പ്രേക്ഷകർക്ക് മുന്നിൽ പങ്കു വച്ചത്.




 




View this post on Instagram




 

Guys! I can't even! Big things coming up. Are you ready? My first movie as producer will hit the silver screens later this year. It's even more special because I'm joining hands with my manager Pradeep and friend Ajay Panickar as the co-producer. In the movie CADAVER, I play a Forensic Pathologist and the role involves lots of new things that I haven't witnessed or heard of before. With my recent choice of movies, like Aadai and Adho Andha Paravai Pola, I'm most definitely exploring new avenues and spearheading my way into unchartered waters. It's a risk, but a risk that needs to be taken because scripts like these deserve the awe and appreciation of the audience. Nothing would be possible without you guys, need all your blessings and support to come out shining! 🌟 So, lets roll!!!!! 😎 #cadaver #newbeginnings #fingerscrossed


A post shared by Amala Paul ✨ (@amalapaul) on






"ഞാൻ ആദ്യമായി നിർമ്മാതാവാകുന്ന ചിത്രം ഈ വർഷം തിയേറ്ററുകളിലെത്തും. എൻ്റെ മാനേജർ പ്രദീപിനും, സുഹൃത്ത് അജയ് പണിക്കർക്കുമൊപ്പം സഹ-നിർമ്മാതാവുകയാണ്. കടാവർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫോറൻസിക് പാത്തോളജിസ്റ്റിന്റെ വേഷമാണെനിക്ക്. ഞാൻ ഇതുവരെയും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരുപാട് കാര്യങ്ങൾ ഇതിന്റെ ഭാഗമായുണ്ട്. ആടെയ്, അതോ പറവൈ പോല തുടങ്ങിയ ചിത്രങ്ങൾ തിരഞ്ഞെടുത്തത് പോലെ, പരിചിതമല്ലാത്ത കാര്യങ്ങൾ പരീക്ഷിക്കാൻ ഞാൻ തയ്യാറെടുക്കുകയാണ്." അമല പറയുന്നു.

ഏറ്റവും അടുത്തായി പുറത്തിറങ്ങിയ തമിഴ് ചിത്രം രാക്ഷസനാണ് അമലയുടെ ഏറ്റവും പുതിയ ചിത്രം. അച്ചായൻസിനു ശേഷം അമലയെ മലയാളത്തിൽ കണ്ടിട്ടില്ല. ബ്ലെസ്സിയുടെ ആട് ജീവിതത്തിലൂടെ അമല മലയാളത്തിൽ മടങ്ങി വരവിനൊരുങ്ങുകയാണ്. പൃഥ്വിരാജ് ആണ് നായകൻ.

First published: April 4, 2019, 1:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories