• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സ്റ്റണ്ട് സീനിനിടെ അമലപോളിന് പരുക്ക്

news18
Updated: August 14, 2018, 4:45 PM IST
സ്റ്റണ്ട് സീനിനിടെ അമലപോളിന് പരുക്ക്
news18
Updated: August 14, 2018, 4:45 PM IST
ഷൂട്ടിംഗിനിടെ നടി അമല പോളിന് പരുക്ക്. പുതിയ ചിത്രമായ 'അതോ അന്ത പറവൈ പോല'യുടെ ഷൂട്ടിംഗിനിടെയാണ് താരത്തിന്റെ വലതു കൈക്ക് പരുക്കേറ്റത്. ചികിത്സയ്ക്കായി അമല കൊച്ചിയിൽ തിരിച്ചെത്തി.

നിരവധി ആക്ഷൻ രംഗങ്ങളുള്ള ചിത്രത്തിൽ അമല ഡ്യൂപ്പിനെ ഒഴിവാക്കിയിരുന്നു. ഒരു സ്റ്റണ്ട് സീൻ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അമലയ്ക്ക് പരുക്കേറ്റത്. കൈ ഞെരിഞ്ഞ് ലിഗ്മെന്റ് പൊട്ടുകയായിരുന്നു. ഉളുക്ക് മാത്രമായിരിക്കുമെന്നു കരുതി ഷൂട്ടിംഗ് തുടർന്നെങ്കിലും പിന്നീട് പരുക്ക് വഷളായതിനെ തുടർന്ന് ഷൂട്ടിംഗ് നിർത്തുകയായിരുന്നു.

ആശുപത്രിക്കിടക്കയിൽ നിന്നുള്ള അമലയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിനോദ് കെആര്‍ സംവിധാനം ചെയ്യുന്ന സസ്പെൻസ് ത്രില്ലർ ചിത്രമാണ് അതോ അന്ത പറവൈ പോലെ. പശ്ചിമഘട്ടത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. ഉൾക്കാട്ടിലകപ്പെട്ടുപോയ സ്ത്രീയുടെ കഥയാണ് ചിത്രം. ആശിഷ് വിദ്യാർഥി, സമീർ കൊച്ചാർ, സുപ്രീം സുന്ദർ എന്നിവരും ചിത്രത്തിലുണ്ട്.
First published: August 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍