• HOME
 • »
 • NEWS
 • »
 • film
 • »
 • Amala Paul | ക്രിസ്റ്റഫർ, ടീച്ചർ; മലയാളത്തിലേക്ക് ശക്തമായ മടങ്ങിവരവിനൊരുങ്ങി അമല പോൾ

Amala Paul | ക്രിസ്റ്റഫർ, ടീച്ചർ; മലയാളത്തിലേക്ക് ശക്തമായ മടങ്ങിവരവിനൊരുങ്ങി അമല പോൾ

രണ്ടു ചിത്രങ്ങളുമായി മലയാളത്തിലേക്ക് ശക്തമായ മടങ്ങിവരവിനൊരുങ്ങി നടി അമല പോൾ

അമല പോൾ

അമല പോൾ

 • Share this:

  രണ്ടു ചിത്രങ്ങളുമായി മലയാളത്തിലേക്ക് ശക്തമായ മടങ്ങിവരവിനൊരുങ്ങി നടി അമല പോൾ (Amala Paul). മമ്മൂട്ടി നായകനാവുന്ന പോലീസ് ചിത്രം ‘ക്രിസ്റ്റഫർ’ (Christopher), അതിരൻ സംവിധായകന്റെ ‘ദി ടീച്ചർ’ (The Teacher) തുടങ്ങിയ ചിത്രങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നത്.

  മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് തിയേറ്റർ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിലെ അമലയുടെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. അമല പോൾ അവതരിപ്പിക്കുന്ന സുലേഖ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ഒരു അന്വേഷക (The Seeker) എന്ന ടാഗ് ലൈനിൽ ഉള്ള അമലയുടെ കഥാപത്രത്തെ പോസ്റ്ററിൽ കാണാം. ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ്’ എന്ന ടാ​ഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫര്‍ നിർമ്മിക്കുന്നത് ആർ.ഡി ഇല്യൂമിനേഷന്‍സ് എൽ.എൽ.പി ആണ്.

  Also read: ‘അബ്രാം ഖുറേഷി ഇൻ മൊറോക്കോ’! മോഹൻലാലിന്റെ ചിത്രം പങ്കുവച്ച് ആന്റണി പെരുമ്പാവൂർ; വൈറല്‍

  ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. അമല പോൾ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

  ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം.

  സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ്: രാജകൃഷ്ണൻ എം.ആർ., സൗണ്ട് ഡിസൈൻ: നിധിൻ ലൂക്കോസ്, കളറിസ്റ്റ്: ഷൺമുഖ പാഡ്യൻ, ഡി.ഐ.: മോക്ഷ പോസ്റ്റ്, പി.ആർ.ഒ.: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ.

  View this post on Instagram

  A post shared by Amala Paul (@amalapaul)

  അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി ‘അതിരൻ’ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ടീച്ചർ’. ഡിസംബർ രണ്ടിന് സെഞ്ച്വറി ഫിലിംസ് ‘ദി ടീച്ചർ’ പ്രദർശനത്തിനെത്തിക്കുന്നു.

  ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, നന്ദു,
  ഹരീഷ് പേങ്ങൻ, മഞ്ജു പിള്ള, അനുമോള്‍, മാലാ പാർവ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

  വരുൺ ത്രിപുരനേനി, അഭിഷേക് രാമിശെട്ടി, ജി. പൃഥ്വിരാജ് എന്നിവർ നട്ട് മഗ് പ്രൊഡ്ക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വി.ടി.വി. ഫിലിംസ് നിർമ്മിക്കുന്നു.

  അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. പി.വി. ഷാജി കുമാര്‍, വിവേക് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു.

  View this post on Instagram

  A post shared by Amala Paul (@amalapaul)

  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ- ജോവി ഫിലിപ്പ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- വിനോദ് വേണുഗോപാല്‍, കല- അനീസ് നാടോടി, മേക്കപ്പ്- അമല്‍ ചന്ദ്രൻ, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീന്‍, സ്റ്റിൽസ്- ഇബ്സൺ മാത്യു, ഡിസൈൻ- ഓള്‍ഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അനീവ് സുകുമാര്‍, ഫിനാന്‍സ് കണ്‍ട്രോളർ- അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ശ്രീക്കുട്ടൻ ധനേശന്‍, ജസ്റ്റിന്‍ കൊല്ലം; അസോസിയേറ്റ് ഡയറക്ടർ- ശ്യാം പ്രേം, അഭിലാഷ് എം.യു., അസോസിയേറ്റ് ക്യാമറമാൻ- ഷിനോസ് ഷംസുദ്ദീന്‍, അസിസ്റ്റന്റ് ഡയറക്ടർ- അഭിജിത്ത് സര്യ, ഗോപിക ചന്ദ്രന്‍, സൗണ്ട് ഡിസൈൻ- സിംങ് സിനിമ, ആക്ഷൻ- രാജശേഖര്‍, വിഎഫ്എക്‌സ്-പ്രോമിസ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.

  Published by:user_57
  First published: