നിറങ്ങളിൽ മുങ്ങി നിൽക്കുന്ന ഈ താര സുന്ദരി ആരാണ്?

ചായങ്ങൾ തേച്ചു നിൽക്കുന്ന നടിയുടെ മുഖം കാണാൻ പറ്റുന്നില്ല

ചായങ്ങൾ തേച്ചു നിൽക്കുന്ന നടിയുടെ മുഖം കാണാൻ പറ്റുന്നില്ല

ചായങ്ങൾ തേച്ചു നിൽക്കുന്ന നടിയുടെ മുഖം കാണാൻ പറ്റുന്നില്ല

  • Share this:
    Guess who | നിറങ്ങളിൽ നീരാടി നിൽക്കുന്നതിനിടെയാണ് മലയാളത്തിന്റെ പ്രിയ നായിക തന്റെ ആരാധകർക്കായി ഒരു വാക്ക് ഹോളി ആശംസിക്കുന്ന കാര്യം ഓർത്തത്. ഉടൻ തന്നെ കയ്യിലുണ്ടായിരുന്ന ഫോണിൽ ഒരു ചിത്രം എടുപ്പിച്ച് ചെറു സന്ദേശവുമായി നേരെ ഇൻസ്റാഗ്രാമിലേക്ക്. പക്ഷെ ഫോട്ടോ വന്നപ്പോൾ ചെറിയൊരു കുഴപ്പം, നിറങ്ങൾ പുരണ്ട തൊപ്പി തലയിൽ വച്ച്, ദേഹമാസകലം ചായങ്ങൾ തേച്ചു നിൽക്കുന്ന നടിയുടെ മുഖം കാണാൻ പറ്റുന്നില്ല. എന്നാൽ ഇത് അബദ്ധത്തിൽ പറ്റിയതാണോ, അതോ ഒരു സർപ്രൈസ് കൊടുക്കാൻ ഉദ്ദേശിച്ചാണോ എന്ന് അറിയില്ല.

    "നിറങ്ങൾക്കൊപ്പമുള്ള ആഘോഷത്തിൽ, എൻ്റെ ഇൻസ്റ്റാ കുടുംബത്തെയും ആശംസിക്കുന്നു. ഹാപ്പി ഹോളി." മാത്രമല്ല ഹോളി എന്ന് കേൾക്കുമ്പോഴേ കടയിൽ ചെന്ന് ചായങ്ങൾ വാരി വിതറുന്നവർക്കായി ഒരു സന്ദേശം കൂടി നൽകുന്നുണ്ട്. താരം ഉപയോഗിച്ചിരിക്കുന്നത് എല്ലാം സമ്പൂർണ്ണ ജൈവ നിർമ്മിതമാണ്. മഞ്ഞളും, കുങ്കുമവും കൊണ്ടാണ് നിറം പിടിപ്പിച്ചിരിക്കുന്നത്. ഇതാണ് അമല പോൾ പോസ്റ്റ് ചെയ്യുന്ന ചിത്രം.




    ഏറ്റവും അടുത്തായി പുറത്തിറങ്ങിയ തമിഴ് ചിത്രം രാക്ഷസനാണ് അമലയുടെ ഏറ്റവും പുതിയ ചിത്രം. അച്ചായൻസിനു ശേഷം അമലയെ മലയാളത്തിൽ കണ്ടിട്ടില്ല. പക്ഷെ ബ്ലെസ്സിയുടെ ആട് ജീവിതത്തിലൂടെ അമല മലയാളത്തിൽ തിരിച്ചെത്തും. പൃഥ്വിരാജ് ആണ് നായകൻ.

    First published:
    )}