നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ബോൾഡ് ലുക്കിൽ അമല പോൾ ഞെട്ടിച്ച ആടൈ ടീസർ 40 ലക്ഷത്തോളം കാണികളുമായി ട്രെൻഡിങ് നമ്പർ വൺ

  ബോൾഡ് ലുക്കിൽ അമല പോൾ ഞെട്ടിച്ച ആടൈ ടീസർ 40 ലക്ഷത്തോളം കാണികളുമായി ട്രെൻഡിങ് നമ്പർ വൺ

  Amala's shocking teaser of Aadai trending no: 1 on YouTube | തമിഴ് ചിത്രമെങ്കിലും ബോളിവുഡിൽ പോലും ചർച്ചാ വിഷയമായിരിക്കുകയാണ് ആടൈ ടീസർ

  അമല പോൾ

  അമല പോൾ

  • Share this:
   രണ്ടു ദിവസത്തിനുള്ളിൽ 40 ലക്ഷത്തോളം കാണികളുമായി അമല പോൾ ഷോക്കിങ് ലുക്കിലെത്തിയ ആടൈ ടീസർ യൂട്യൂബിൽ ട്രെൻഡിങ് നമ്പർ വൺ. തമിഴ് ചിത്രമെങ്കിലും ബോളിവുഡിൽ പോലും ചർച്ചാ വിഷയമായിരിക്കുകയാണ് ആടൈ ടീസർ. ബോളിവുഡ് സംവിധായകൻ കരൺ ജോഹറാണ് ടീസർ പുറത്തു വിട്ടത്. ടീസറിൽ, ഭയപ്പെട്ട്‌ നഗ്നയായി ഇരിക്കുന്ന അമലയെയാണ് കാണാൻ കഴിയുന്നത്. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രമാണിത്. ഫസ്റ്റ് ലുക് കൊണ്ട് തന്നെ അമല പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. മൃഗീയമായി ആക്രമിക്കപ്പെട്ട് ശരീരത്തിൽ മുറിവുകളുമായി അർധനഗ്നയായി സഹായത്തിനായി കരയുന്ന അമലയായിരുന്നു പോസ്റ്ററിൽ. ഇത് ക്ഷണനേരം കൊണ്ട് തന്നെ ഇന്റർനെറ്റിൽ തരംഗമായി മാറുകയായിരുന്നു. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിനായി വൻ മേക്കോവറാണ് അമല നടത്തിയത്.   റാണ ദഗുബാട്ടിയാണ് ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തുവിട്ടത്. പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് ആടൈ എന്നാണ് പുറത്തു വരുന്ന സൂചനകൾ. മറ്റ് പല ചിത്രങ്ങളും വേണ്ടെന്നുവെച്ചാണ് അമല ഈ ചിത്രം തെരഞ്ഞെടുത്തത്. അമലപോളിനെ നായികയാക്കി രത്നകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമാ രംഗത്തു അമല മറ്റൊരു റോൾ കൂടി ഏറ്റെടുത്തിരിക്കുകയാണ്. ഇനി ഒരു നിർമ്മാതാവിന്റെ വേഷത്തിൽ കൂടി അമലയെ കാണാം. ചിത്രം കടാവർ. ഫോറൻസിക് പാത്തോളജിസ്റ് ആയാവും അമലയുടെ വേഷം. ബ്ലെസ്സിയുടെ ആട് ജീവിതത്തിലൂടെ അമല മലയാളത്തിൽ മടങ്ങി വരവിനൊരുങ്ങുകയാണ്.

   First published: