കോവിഡ് കാലം ലോകത്തെമ്പാടുമുള്ള സിനിമാ വ്യവസായത്തിന് വൻ തിരിച്ചടിയായിരുന്നെങ്കിലും ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ഇത് സുവർണകാലമാണ് എന്ന് വേണം പറയാൻ. മലയാളത്തിലടക്കം ഒടിടി സാധ്യതകൾ കൂടുതൽ ഉപയോഗിച്ച വർഷമായിരുന്നു ഇത്. ജിത്തു ജോസഫിന്റെ ദൃശ്യം 2, ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്നിവയാണ് മലയാള സിനിമയുടെ ഒടിടി വിപണനസാധ്യതകള്‍ ഉയര്‍ത്തിയ രണ്ട് ചിത്രങ്ങൾ.
കോവിഡ് കാലത്ത് ഒരു പ്ലാറ്റ്ഫോമിലൂടെ ലോകത്തെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്കു മുന്നിൽ ചിത്രങ്ങൾ എത്തി. ജോജി ഒടിടി റിലീസ് മുന്നിൽ കണ്ട് നിർമിച്ച ചിത്രമായിരുന്നുവെങ്കിൽ ദൃശ്യം 2 ന്റെ ഡയറക്ട് ഒടിടി റിലീസ് പ്രഖ്യാപനം മലയാളി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യണമെന്നായിരുന്നു ആരാധകരുടെ ആവശ്യം. എന്നാൽ ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയതോടെ കൂടുതൽ പ്രേക്ഷകരിലേക്ക് സിനിമ എത്തുകയാണുണ്ടായത്.
ദൃശ്യം 2 ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചതുമുതൽ ഉയർന്ന ചോദ്യമാണ് എത്ര തുകയ്ക്കാണ് ആമസോൺ പ്രൈം സിനിമ സ്വന്തമാക്കിയത് എന്നത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇതേ ചർച്ച ട്വിറ്ററിൽ സജീവമായിരിക്കുകയാണ്. . പുതുവര്‍ഷരാത്രിയിലാണ് ചിത്രത്തിന്റെ ടീസറിനൊപ്പം ഡയറക്റ്റ് ഒടിടി റിലീസും പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ലഭിച്ച തുകയെ കുറിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
You may also like:Mohanlal | ബോക്സിംഗ് പരിശീലനത്തിൽ ഏർപ്പെട്ട് മോഹൻലാൽ; വീഡിയോ സോഷ്യൽ മീഡിയയിൽഒടിടി റിലീസുകളെ കുറിച്ചുള്ള വാർത്തകളും വിവരങ്ങളും നൽകുന്ന ലെറ്റ്സ് ഒടിടി എന്ന വെബ്സൈറ്റാണ് ചർച്ച വീണ്ടും സജീവമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം Q and A സെഷനിൽ ദൃശ്യം 2 ന് ലഭിച്ച തുക എത്രയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ലെറ്റ്സ് ഒടിടിയുടെ മറുപടി. ഒരു മലയാള സിനിമയ്ക്ക് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന തുകയാണ് ദൃശ്യം 2 ന് ആമസോൺ നൽകിയതെന്ന് മറുപടിയിൽ പറയുന്നു.
30 കോടിയാണ് ദൃശ്യം 2 ന് ആമസോൺ നൽകിയതെന്നാണ് വിവരം. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിനാൽ ആമസോണ്‍ പ്രൈമും തൃപ്തരാണെന്നും ലെറ്റ്സ് ഒടിടി പറയുന്നു.
മോഹൻലാലും മീനയും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച 'ദൃശ്യം 2' ഫെബ്രുവരി 19 നാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും. 2013ലാണ് ദൃശ്യം ഒന്നാം ഭാഗം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.
ദൃശ്യം ഒന്നാംഭാഗത്തിലെ ടീം തന്നെയാണ് രണ്ടാം ഭാഗത്തിലും. മോഹൻലാൽ, മീന എന്നിവരുടെ മക്കളായി അഭിനയിച്ച അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരെക്കൂടി ഈ സ്റ്റിൽ പരിചയപ്പെടുത്തുന്നു. ജോർജ് കുട്ടി, റാണി, അഞ്ചു, അനുമോൾ എന്നിങ്ങനെയാണ് ഇവരുടെ കഥാപാത്രങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.