താലി കെട്ട് പിന്നെ കേക്ക് കട്ട്: ആക്ഷനും കട്ടിനും ശേഷം സീരിയൽ ലോകത്തെ ആഘോഷങ്ങൾ

സീത എന്ന ടെലിവിഷൻ സീരിയലിലെ ഭാര്യാ ഭർത്താക്കന്മാരാണ് ജീവിതത്തിലും ഒന്നിച്ചത്

news18india
Updated: January 26, 2019, 1:04 PM IST
താലി കെട്ട് പിന്നെ കേക്ക് കട്ട്: ആക്ഷനും കട്ടിനും ശേഷം സീരിയൽ ലോകത്തെ ആഘോഷങ്ങൾ
സീത എന്ന ടെലിവിഷൻ സീരിയലിലെ ഭാര്യാ ഭർത്താക്കന്മാരാണ് ജീവിതത്തിലും ഒന്നിച്ചത്
  • Share this:
ഇക്കഴിഞ്ഞ ദിവസമായിരുന്നു മലയാള സീരിയൽ രംഗത്തെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ചൊരു വിവാഹം അരങ്ങേറിയത്. സീരിയൽ താരങ്ങളായ അമ്പിളി ദേവിയും ആദിത്യൻ ജയനും ആണ് കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വിവാഹിതരായത്. സീത എന്ന ടെലിവിഷൻ സീരിയലിലെ ഭാര്യാ ഭർത്താക്കന്മാരാണ് ജീവിതത്തിലും ഒന്നിച്ചത്. ആദിത്യന്റെ നാലാമത് വിവാഹമാണിതെന്ന് പറയപ്പെടവേ, അമ്പിളി ദേവിയുടെ രണ്ടാമത് വിവാഹമാണ്. അമ്പിളിക്ക് ഏഴു വയസ്സും, ആദിത്യന് മൂന്നു വയസ്സും പ്രായമുള്ള കുഞ്ഞുങ്ങളുണ്ട്.

2009 ലായിരുന്നു അമ്പിളിയുടെയും, സീരിയൽ ക്യാമറാമാൻ ലോവലിന്റെയും വിവാഹം. വിവാഹ ശേഷം വളരെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം അമ്പിളി അഭിനയ രംഗത്തു സജീവമായി മാറി. എന്നാൽ താലികെട്ടിന്റെ വാർത്ത പരന്ന് അധികം കഴിയും മുൻപ് തന്നെ മറ്റൊരു വീഡിയോ യൂട്യൂബിൽ നിറഞ്ഞു. ഈ അടുത്തിടെയായി കണ്ടു തുടങ്ങിയ ഒരു പതിവിന് ചുവടുപിടിച്ചാണ് ഈ വീഡിയോയിലെ ആഘോഷം സംഘടിപ്പിച്ചത്.അമ്പിളിയുടെ മുൻ ഭർത്താവ് ഒരു സീരിയൽ ഷൂട്ടിംഗ് സെറ്റിലായിരുന്നു. ഇവിടെയുള്ളവർക്കൊപ്പം ആഘോഷത്തിൽ പങ്കു കൂടുകയായിരുന്നു ലോവൽ. സഹ പ്രവർത്തകന്റെ ജീവിതത്തിലെ "വളരെ നിർണ്ണായകമായ, സന്തോഷകരമായ ദിവസം", ഒത്തുചേർന്ന് കേക്ക് മുറിച്ച്‌ ആഘോഷിക്കുകയായിരുന്നവർ. ഒരു ആമുഖത്തിന്‌ ശേഷം ലോവൽ കേക്ക് മുറിക്കൽ ചടങ്ങിലേക്ക് കടന്നു. 'ഹാപ്പി ബർത്ഡേയ് ടു യു'വിന്റെ താളത്തിൽ സ്വയം ചിട്ടപ്പെടുത്തിയ ഗാനം പിന്നണിയിൽ ആരോ ആലപിക്കുന്നു. കരഘോഷം മുഴക്കിയും, രംഗം മൊബൈൽ ഫോണിൽ പകർത്തിയും ഒപ്പമുള്ളവർ. ലോവലിന് ആശംസ നേർന്നാണ് ചടങ്ങവസാനിപ്പിച്ചത്.

First published: January 26, 2019, 1:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading