നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സർജിക്കൽ സ്‌ട്രൈക്കുമായി പാകിസ്ഥാനി ചിത്രത്തിന്റെ ട്രെയ്‌ലർ

  സർജിക്കൽ സ്‌ട്രൈക്കുമായി പാകിസ്ഥാനി ചിത്രത്തിന്റെ ട്രെയ്‌ലർ

  'സർജിക്കൽ സ്‌ട്രൈക്കും' പാകിസ്ഥാന്റെ 'ശത്രു'വിനു അതിതുവരെ ചെയ്യാൻ കഴിഞ്ഞില്ലെന്നും പരാമർശങ്ങളുണ്ട്

  • Share this:
   ഇന്ത്യ പാക് സംഘർഷം നിലനിൽക്കെ, പാക് ചിത്രം ഷേർ ദില്ലിന്റെ ട്രെയ്‌ലർ പ്രകാശനം. പാകിസ്ഥാൻ വ്യോമസേനാ പൈലറ്റിന്റെ വേഷത്തിൽ നടൻ മികാൽ സുൾഫിക്കർ വേഷമിടുന്ന ചിത്രമാണിത്. പൈലറ്റായി തിരഞ്ഞെടുക്കപ്പെടുകയും, ഈ തൊഴിൽ ഉപേക്ഷിക്കണം എന്ന് വേണ്ടപ്പെട്ടൊരാൾ പറയുകയും, ശത്രുവുമായി ഏറ്റു മുട്ടുകയും ഒക്കെ ചെയ്യുന്ന നായകനാണ് ചിത്രത്തിൽ. രാജ്യത്തേക്ക് കയറിപ്പറ്റിയ മൂന്നു ബോഗികളെ കണ്ടെത്തുന്നതിനായി പാറിപ്പറക്കുന്ന ഫൈറ്റർ ജെറ്റുകളുടെ പ്രയാണവുമായാണ് വീഡിയോയുടെ തുടക്കം.   ഇന്ത്യൻ പൈലറ്റായി അരുൺ വീരാനി എന്ന കഥാപാത്രത്തെ ഹസൻ നിയാസി അവതരിപ്പിക്കുന്നു. സ്ഥിരം ബോളിവുഡ് ചട്ടക്കൂടുകളിലെ ഗാനങ്ങളും നൃത്ത രംഗങ്ങളുമായി രണ്ട് മിനിറ്റ് 26 സെക്കന്റ് വീഡിയോ നിറയുന്നു. 'സർജിക്കൽ സ്‌ട്രൈക്കും' പാകിസ്ഥാന്റെ 'ശത്രു'വിനു അതിതുവരെ ചെയ്യാൻ കഴിഞ്ഞില്ലെന്നും പരാമർശങ്ങളുണ്ട്.

   അർമീന ഖാൻ, സബീക്ക ഇമാം, ഹസ്സൻ നിയാസി എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ദേശസ്നേഹത്തിലൂന്നി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമങ്ങൾ ചിത്രത്തിന്റെ ഉള്ളടക്കത്തിൽ ഉണ്ടെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാർച്ച് 22നാണ് റിലീസ്.

   First published:
   )}